Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ക്രിക്കറ്റ് താരം ടി.നടരാജന്റെ ജന്മദിനം ആഘോഷിച്ച് അജിത്ത്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Ajith Kumar celebrates cricketer Natarajan's birthday

കെ ആര്‍ അനൂപ്

, വ്യാഴം, 4 ഏപ്രില്‍ 2024 (14:55 IST)
നടന്‍ അജിത് കുമാര്‍ ഇപ്പോള്‍ ബൈക്ക് ട്രിപ്പിലാണ്.കഴിഞ്ഞ കുറച്ച് ആഴ്ചകളായി താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടി നടരാജന്റെ ജന്മദിനം ആഘോഷിക്കുന്ന അജിത് കുമാറിന്റെ ചിത്രങ്ങളും പുറത്തുവന്നു.സേലം സ്വദേശിയാണ് നടരാജന്‍.
 
മധ്യപ്രദേശില്‍ ബൈക്ക് യാത്രയിലായിരുന്ന അജിത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിലവില്‍ നടരാജന്‍ ഹൈദരാബാദ് ടീമിനൊപ്പമാണ്. ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ താരത്തെ കാണാനായി അജിത്ത് എത്തിയതാണെന്ന് തോന്നുന്നു.
 
 നടരാജന് അജിത് കുമാര്‍ കേക്ക് കൊടുക്കുന്നതിന്റെയും തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളും താരത്തിന് കേക്ക് കൊടുക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
 നടരാജനൊപ്പം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനായ ഇതിഹാസ സ്പിന്‍ ബൗളര്‍ മുത്തയ്യ മുരളീധരനെയും കാണാനായി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിന് അപകടം, കാര്‍ തലകീഴായി മറിഞ്ഞു, വീഡിയോ പുറത്ത്