Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല, കാരണം വമ്പന്‍ ബജറ്റ്, ടര്‍ബോ ഇടി പടം തന്നെ!

Vyshak and Mammootty

കെ ആര്‍ അനൂപ്

, വ്യാഴം, 4 ഏപ്രില്‍ 2024 (12:52 IST)
മമ്മൂട്ടി വിജയ ട്രാക്കില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ് മലയാള സിനിമ പ്രേമികള്‍. നടന്റെ ഒരു സിനിമ തീയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു ഉറപ്പുണ്ട്, നിരാശപ്പെടുത്തില്ല. ആ പ്രതീക്ഷ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയും നിലനിര്‍ത്തും.മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു. 
 
ടര്‍ബോയിലെ സംഗീത വിഭാഗത്തിന്റെ ജോലികള്‍ ഇപ്പോള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരില്‍ ആവേശം നിറയ്ക്കുന്ന സംഗീതമാകും സിനിമയില്‍ ഉണ്ടാക്കുക എന്ന സൂചന നല്‍കിക്കൊണ്ട് ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തിന് യോജിക്കുന്ന ത്രസിപ്പിക്കുന്ന ഒരു പശ്ചാത്തല സംഗീതമാണെങ്കില്‍ തിയറ്ററുകള്‍ ഇളകി മറിയും.
 
ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
മധുര രാജ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍ ഒപ്പം കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും ചിത്രം. 70 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകന്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറു വര്‍ഷത്തെ പിണക്കം, ധനുഷിനെ കണ്ടാല്‍ മിണ്ടില്ല, സൗഹൃദത്തില്‍ വീണ വിള്ളലിനെക്കുറിച്ച് ജി വി പ്രകാശ് കുമാര്‍