Webdunia - Bharat's app for daily news and videos

Install App

'ഏതു അളവുകോലിലും മമ്മൂക്ക മുൻപിൽ തന്നെ! പതിവ് തെറ്റിച്ചില്ല'

നിഹാരിക കെ.എസ്
തിങ്കള്‍, 27 ജനുവരി 2025 (20:33 IST)
എപ്പോഴൊക്കെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചുവോ അപ്പോഴൊക്കെ നടൻ മമ്മൂട്ടിയോട് കാണിക്കുന്ന വേർതിരിവും അവഗണനയും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. അല്ലു അർജുനന് നഷ്ണൽ അവാർഡ് കൊടുത്തും ബാലയ്യ്ക്ക് പദ്മ ഭൂഷണ് കൊടുത്തും ആദരിച്ചപ്പോൾ ഒക്കെയും അവർ മമ്മൂട്ടിയെന്ന മഹാനടനെ മറന്നു. മമ്മൂട്ടിയോട് രാഷ്ട്രം കാണിച്ച അനീതിയെക്കുറിച്ച് അഖിൽ മാരാർ പങ്കുവെച്ച വാക്കുകൾ വൈറലാകുന്നു. 
 
കഴിഞ്ഞ ദിവസം പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിചപ്പോൾ സന്തോഷവും വിഷമവും തോന്നി, പ്രതിഷേധ കുറിപ്പല്ല ഒരു ഓർമപ്പെടുത്തൽ ആണിത് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് അഖിൽ സംസാരിക്കുന്നത്. ഒഴിവാക്കിയത് ആണ് മമൂക്കയ്ക്ക് ലഭിച്ച വലിയ പുരസ്‌കാരം എന്നും അഖിൽ പറയുന്നു.
 
'റിപബ്ലിക് ദിനത്തിൽ രാജ്യം നൽകുന്ന ആദരവ് ഏതൊരു ഭാരതീയ പൗരന്റെയും അഭിമാന നിമിഷങ്ങളിൽ ഒന്നാണ്..നിരവധി പ്രാഞ്ചിയേട്ടൻമാർ പണം ഉപയോഗിച്ച് മുൻകാലങ്ങളിൽ പദ്മശ്രീ പട്ടം നേടി എടുത്തിരുന്നു എന്നതിൽ നിന്നും വ്യത്യസ്തമായി അർഹത ഉള്ള സാധാരണക്കാരന് പദ്മശ്രീ ലഭിച്ചതായി കണ്ടത് മോദി സർക്കാർ വന്ന ശേഷമാണ്..
 
എന്നാൽ കഴിഞ്ഞ ദിവസം പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിചപ്പോൾ സന്തോഷവും വിഷമവും തോന്നി.... PR ശ്രീജേഷ് എന്ന രാജ്യത്തിന്റെ പോരാളിക്ക് പദ്മ ഭൂഷണ് ലഭിച്ചതിൽ വലിയ സന്തോഷം തോന്നി.. എന്നാൽ മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമയിൽ അത്ഭുതമായി ഈ പ്രായത്തിലും നടന വൈഭവം സൃഷ്ടിക്കുന്ന മമൂക്കയ്ക്ക് എന്തെ പദ്മ ഭൂഷണ് നൽകിയില്ല..
 
ഏത് അളവ് കോലെടുത്തു അളന്നാലും ലഭിച്ച മറ്റുള്ളവരേക്കാൾ ഒരു പടി മമ്മൂക്ക മുന്നിലായിരിക്കും.. ഭരണഘടനയും ജനാധിപത്യവും ഏറ്റവും മഹത്തരമാകുന്ന മഹാ ദിനത്തിൽ രാജ്യത്തെ പൗരനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ വേർ തിരിച്ചു ആദരിക്കേണ്ട ഗതി കേടിലേക്ക് എന്റെ രാജ്യം പോകുന്നതിൽ വിഷമം ഉണ്ട്..
 
എത്രയൊക്കെ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയിട്ടും മാറ്റി നിർത്താൻ മമ്മൂക്കയുടെ മതവും രാഷ്ട്രീയവുമല്ലാതെ മറ്റൊരു അയോഗ്യതയും ആ മഹാ പ്രതിഭയ്ക്ക് ഉള്ളതായി എനിക്ക് തോന്നുന്നില്ല... NB :പ്രതിഷേധ കുറിപ്പല്ല അല്ലു അർജുനന് നഷ്ണൽ അവാർഡ് കൊടുത്തും ബാലയ്യ്ക്ക് പദ്മ ഭൂഷണ് കൊടുത്തും ആദരിച്ചപ്പോൾ ഒഴിവാക്കിയത് ആണ് മമൂക്കയ്ക്ക് ലഭിച്ച വലിയ പുരസ്‌കാരം എന്ന് ഓർമപ്പെടുത്താൻ വേണ്ടി എഴുതിയതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments