മലയാളത്തിൽ ആക്ഷൻ സിനിമകൾക്ക് വലിയൊരു വഴിത്തിരിവായ ചിത്രങ്ങളായിരുന്നു സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നിവ. ഈ സിനിമകളിലൂടെ ആക്ഷൻ സംവിധായകനായി മാറിയ ആളാണ് ടിനു പാപ്പച്ചൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ 'ചാവേർ' ആണ് അവസാനമായി പുറത്തിറങ്ങിയ ടിനു പാപ്പച്ചൻ ചിത്രം. ഇപ്പോഴിതാ ടിനു പാപ്പച്ചന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.
മമ്മൂട്ടിയോടൊപ്പമാണ് ടിനു പാപ്പച്ചന്റെ അടുത്ത സിനിമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയോട് സ്ക്രിപ്റ്റ് നരേറ്റു ചെയ്തെന്നും താരത്തിന്റെ ഭാഗത്ത് നിന്നുള്ള അപ്ഡേറ്റിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സത്യമാണെങ്കിൽ മമ്മൂട്ടിയുടെ ലിസിറ്റിലെ മോസ്റ്റ് വെയിറ്റിങ് സിനിമകളിലൊന്നായി ഇത് മാറുമെന്ന് ഉറപ്പാണ്.
2018 ൽ ആന്റണി വർഗീസിനെ നായകനാക്കി പുറത്തിറങ്ങിയ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന സിനിമയിലൂടെയാണ് ടിനു പാപ്പച്ചൻ സംവിധാനരംഗത്തേക്ക് എത്തുന്നത്. 2021ൽ ആന്റണിയോടൊപ്പം വീണ്ടുമൊന്നിച്ച 'അജഗജാന്തരം' തിയേറ്ററുകളിലെത്തി. രണ്ടും ആക്ഷൻ പടമായിരുന്നു.