Webdunia - Bharat's app for daily news and videos

Install App

സാമ്പത്തികപ്രതിസന്ധി കൊണ്ടായിരുന്നുവെങ്കിൽ ജങ്കളി റമ്മി കളിക്കാമായിരുന്നില്ലേ? ലാലിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സംവിധായകൻ അഖിൽ മാരാർ

Webdunia
ബുധന്‍, 20 ജൂലൈ 2022 (14:39 IST)
ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചത് സാമ്പത്തികബുദ്ധിമുട്ട് കൊണ്ടാണെന്നുള്ള നടൻ ലാലിൻ്റെ പരാമർശത്തിനോട് പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. യുവാക്കളെ കഞ്ചാവിനേക്കാളും മയക്കുമരുന്നിനേക്കാളും നശിപ്പിക്കുന്നതാണ് ചൂതാട്ടമെന്നും എളുപ്പത്തിൽ എങ്ങനെ പണം നേടാമെന്ന് നോക്കിയിരിക്കുന്ന യുവതലമുറയെ ചതിക്കുഴിയിൽ വീഴ്ത്തുന്ന പരസ്യത്തിൽ അഭിനയിച്ചപ്പോൾ തോന്നിയതിനേക്കാൾ പുച്ഛം താങ്കളുടെ ന്യായീകരണം കണ്ടപ്പോൾ തോന്നിയെന്നും സംവിധായകൻ പറയുന്നു.
 
അഖിൽ മാരാരിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
 
പ്രിയപ്പെട്ട ലാൽ സാർ...
റിമി ടോമി ,വിജയ് യേശുദാസ് എന്നിവർക്കൊപ്പം താങ്കളും ഈ ചൂതാട്ടം പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിയപ്പോൾ പുച്ഛം തോന്നി...യുവാക്കളെ കഞ്ചാവിനെക്കാളും മയക്കുമരുന്നിനെക്കാളും നശിപ്പിക്കുന്ന ലഹരിയാണ് ചൂതാട്ടം.
 
എളുപ്പത്തിൽ എങ്ങനെ പണം ഉണ്ടാക്കാം എന്ന് നോക്കിയിരിക്കുന്ന യുവ തലമുറയും മൂത്ത തലമുറയും ഒരുപോലെ ഈ ചതിക്കുഴിയിൽ വീണ് ജീവിതം നശിപ്പിക്കുന്നു..
ഈ പരസ്യം ചെയ്തപ്പോൾ തോന്നിയതിനെക്കാൾ പുശ്ചമാണ് ഇത് ചെയ്യാനായി അങ്ങു ഇപ്പോൾ പറഞ്ഞ ന്യായീകരണം.
 
ദിവസത്തിനു ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങി മലയാളം തമിഴ് ഉൾപ്പെടെ അഭിനയിക്കുന്ന സിനിമയുടെ മറ്റ് മേഖലയിൽ നിന്നും വരുമാനം ഉള്ള ഇത്രയും വർഷത്തെ സമ്പത്തു ഉള്ള അങ്ങേയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് ആണെങ്കിൽ സിനിമ മേഖലയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന മറ്റ് ജോലികൾ ചെയ്തു ജീവിക്കുന്ന ടെക്‌നീഷ്യന്മാരുടെ അവസ്‌ഥ എന്താകും.
 
സ്വന്തമായി വീടോ ,വാഹനമോ ഇല്ലാത്ത ആഗ്രഹം കൊണ്ട് മാത്രം സിനിമയിൽ തുടരുന്ന ആയിരങ്ങളുടെ അവസ്‌ഥ എന്തായിരിക്കും.കഴിഞ്ഞ2 വർഷത്തെ ലോക്ഡൗൻ കാലം അവർ എങ്ങനെ ജീവിച്ചു കാണും..
പരസ്യത്തിൽ ഒന്നും അഭിനയിക്കാൻ അവർക്ക് കഴിയില്ല പക്ഷെ സാമ്പത്തിക പ്രതിസന്ധി കൊണ്ട് അവർ സിനിമയിലെ ആൾക്കാർക്ക് കഞ്ചാവ് വിറ്റ് ജീവിക്കാൻ ശ്രമിക്കുകയും..പിന്നീട് പിടിക്കപ്പെടുമ്പോൾ സാഹചര്യം കൊണ്ടാണ് എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ.
 
സാമ്പത്തിക പ്രതിസന്ധി കൊണ്ടായിരുന്നു എങ്കിൽ ജങ്കളി റമ്മി കളിച്ചാൽ പോരായിരുന്നോ...?
ഒരു കോടി വരെ നേടാനുള്ള സുവർണ്ണാവസരം ആയിരുന്നല്ലോ..?
 
കോടികൾ വാഗ്ദാനം ചെയ്തിട്ടും മദ്യത്തിന്റെ പരസ്യത്തിൽ അഭിനയിക്കില്ല രാജ്യത്തെ യുവാക്കളെ വഴി തെറ്റിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല എന്ന് പറഞ്ഞ സച്ചിൻ ടെണ്ടുൽക്കൽ എന്ന മനുഷ്യനെ ആരാധനയോടെ ഓർത്തു പോകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments