Webdunia - Bharat's app for daily news and videos

Install App

'ഒരു തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് ഭർത്താവിനെയും കുടുംബത്തെയുമാണ്'; ആലപ്പി അഷറഫ് പറയുന്നു

നടിമാരായ വീണ നായർ, മഞ്ജു പത്രോസ് എന്നിവരെ പോലെ പലരുടെയും കുടുംബ ജീവിതം തകരാൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ കാരണമായി

നിഹാരിക കെ.എസ്
ഞായര്‍, 13 ഏപ്രില്‍ 2025 (11:29 IST)
ബിഗ് ബോസിൽ വന്നശേഷം പലരുടെയും ജീവിതത്തിൽ നല്ലതും മോശവുമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നടിമാരായ വീണ നായർ, മഞ്ജു പത്രോസ് എന്നിവരെ പോലെ പലരുടെയും കുടുംബ ജീവിതം തകരാൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ കാരണമായി എന്ന് സംവിധായകൻ ആലപ്പി അഷറഫ് പറയുന്നു.

‘ബിഗ് ബോസ്’ ഷോയിലൂടെ ഏറ്റവും നേട്ടം കൊയ്തത് അഖിൽ മാരാർ ആണെന്നും അദ്ദേഹം പറഞ്ഞു. വട്ടപ്പൂജ്യത്തിൽ നിന്ന് കൊട്ടക്കണക്കിന് പണവും പ്രശസ്തിയുമുണ്ടാക്കാൻ അഖിൽ മാരാറിന് കഴിഞ്ഞെന്നും അഷറഫ് പറഞ്ഞു. റൗഡി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന നടൻ സാബുവിന്റെ ഇമേജ് മാറിയതും പേളി മാണിക്ക് സുന്ദരമായ കുടുംബ ജീവിതം ലഭിച്ചതും ബിഗ് ബോസിൽ നിന്നാണെന്നും ആലപ്പി അഷറഫ് പറഞ്ഞു.
 
'ഒരുപാട് കേസുകളും പ്രശ്നങ്ങളും ഉണ്ടായിരുന്ന സമയത്താണ് സാബുവിന് ബിഗ്‌ ബോസിൽ അവസരം ലഭിക്കുന്നത്. അതൊക്കെ പെട്ടന്നാണ് മാറിയത്. നാടൻ റൗഡി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന സാബു പെട്ടന്നാണ് രജനികാന്ത് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പോലെ കോട്ടും സ്യൂട്ടുമിട്ട് വരാൻ തുടങ്ങി. രജനിക്ക് കിട്ടുന്നതുപോലെ കൈയടിയും വാങ്ങി. സാബുമോൻ നല്ലവനായ ഉണ്ണിയായി മാറി കരിയർ മെച്ചപ്പെടുത്തി. ആ സീസണിലെ റണ്ണറപ്പായ പേളി മാണി സുന്ദരമായ കുടുംബജീവിതവും നയിക്കുന്നു. പിന്നീടുള്ള സീസണുകൾ ഇങ്ങനെയായിരുന്നില്ല.
 
അങ്ങനെയുള്ള കുറച്ച് പേരെ പരിചയപ്പെടാം. ഡോ രജിത് കുമാറിന് ഏറ്റവുമധികം ജനപിന്തുണ ലഭിച്ചിരുന്നു. കപ്പടിക്കുന്നതിന് തൊട്ടുമുമ്പ് വിവരക്കേട് ചെയ്ത് ആണ് അദ്ദേഹം പുറത്തായത്. കലാരംഗത്ത് ശോഭിച്ച സമയത്താണ് നടി വീണാ നായർ ബിഗ്‌ ബോസിലേക്ക് കടന്നുവരുന്നത്. നല്ല പെരുമാ​റ്റമുളള നടിയാണ് വീണ. അവർ എപ്പോഴും ഭർത്താവിനെയും മകനെയും കുറിച്ച് സംസാരിക്കുമായിരുന്നു. ബിഗ്‌ ബോസിന്റെ നിർദ്ദേശപ്രകാരം ഒരു തുറന്നുപറച്ചിലിന് അവസരം ലഭിച്ചപ്പോൾ ഭർത്താവിനോട് പോലും പറയാത്ത ചില അപ്രിയ സത്യങ്ങൾ അവർ പ്രേക്ഷകർക്ക് മുൻപിൽ പറഞ്ഞു.
 
ഒരു ഭർത്താവും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് വീണ പറഞ്ഞത്. ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി മല്ലടിച്ച തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ തെറ്റാണെന്ന് അറിഞ്ഞിട്ടും മനസ്സിലാ മനസ്സോടെ എടുക്കേണ്ടി വന്ന ഒരു കടുത്ത തീരുമാനത്തെപ്പറ്റി ആണ് വീണ പറഞ്ഞത്. എല്ലാം എപ്പോഴും എല്ലാവരോടും വിളിച്ചു പറയേണ്ടതല്ല വിവേകം. ഓരോന്നും അറിയേണ്ടവരിൽ മാത്രം ഒതുക്കണം.
 
ഈ ഒരു തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് അവർ സ്നേഹനിധി എന്ന് കരുതിയിരുന്ന ഭർത്താവിനെയും കുടുംബത്തെയുമാണ്. നമ്മുടെ മനസ്സിൽ നമ്മുടേതായ ശരികൾ ഉണ്ടാകും, അത് മറ്റുള്ളവർക്ക് മനസ്സിലാകണമെങ്കിൽ അവരും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരണം. ബഡായി ബംഗ്ലാവിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആര്യ എന്ന നടിക്ക് ബിഗ് ബോസിൽ നിന്ന് തിരിച്ചു വന്നപ്പോഴേക്കും ജീവന് തുല്യം പ്രണയിച്ച കാമുകനെ നഷ്ടപ്പെട്ടിരുന്നു.
 
സീരിയലുകളിലും സിനിമകളിലും തിളങ്ങി നിൽക്കുന്ന സമയത്താണ് നടി മഞ്ജു പത്രോസ് ബിഗ്‌ ബോസിൽ എത്തുന്നത്. മലയാളികൾക്ക് ഏറെ ഇഷ്ടമുളള നടിയായിരുന്നു അവർ. ബിഗ്‌ ബോസിൽ എത്തിയതോടെ അതെല്ലാം മാറി. ഒരു പരിധി വരെ അത് കുടുംബജീവിതത്തെയും ബാധിച്ചെന്നാണ് പറയപ്പെടുന്നത്. പ്രേക്ഷകർക്ക് അവരോടുള്ള ഇഷ്ടവും സ്നേഹവും ഇല്ലാതാക്കിക്കൊണ്ടാണ് അവർ ബിഗ്‌ ബോസിൽ നിന്ന് പടിയിറങ്ങിയത്. ബിഗ് ബോസിൽ മഞ്ജു നിന്നിരുന്നപ്പോൾ പുറത്തു പ്രചരിച്ച കിംവദന്തികളിൽ ഞാനും അസ്വസ്ഥനായിരുന്നു എന്ന് അവരുടെ ഭർത്താവായ സുനിച്ചൻ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഒരുപക്ഷേ അതൊക്കെ അവരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്ന് വരാം.
 
ബിഗ്‌ ബോസിൽ പങ്കെടുക്കാനായി ജാസ്മിൻ ജാഫർ എന്ന പെൺകുട്ടിയെ എത്തിച്ചത് വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന യുവാവായിരുന്നു. ആ ബന്ധം തകരാൻ കാരണമായത് ബിഗ്‌ ബോസിൽ അവർ കാണിച്ച കോപ്രായങ്ങളും പ്രേമലീലകളുമായിരുന്നു. അനുഭവങ്ങൾ നമ്മളെ കൂടുതൽ കരുതരാക്കും കുറ്റപ്പെടുത്തലുകൾ നമ്മളെ പ്രാപ്തരാക്കും എതിർപ്പുകൾ നമ്മളെ ശക്തരാക്കും, അപവാദങ്ങൾ നമ്മളെ ശ്രദ്ധാലുവാക്കും', ആലപ്പി അഷ്‌റഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments