Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിള നമ്പ്യാരുടെ അഡല്‍ട്ട് വെബ് സീരിസ്: തൊഴില്‍ മേഖലയില്‍ എന്ത് വേഷം കെട്ടാനും തയ്യാറാണെന്ന് അലന്‍സിയര്‍

അതേസമയം അഡല്‍ട്ട് സീരിസ് തന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുമെന്ന മാധ്യമവാര്‍ത്തകളെ നിള നമ്പ്യാര്‍ തള്ളി

Nila Nambiar and Alencier (Video)

രേണുക വേണു

, വ്യാഴം, 27 ഫെബ്രുവരി 2025 (08:49 IST)
Nila Nambiar and Alencier (Video)

മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍ട്ട് വെബ് സീരിസില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് നടന്‍ അലന്‍സിയര്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ തന്റെ ജോലിയാണ് ചെയ്യുന്നതെന്നും തന്നെ പരിഹസിക്കുന്നവരോട് ലജ്ജ തോന്നുന്നെന്നും അലന്‍സിയര്‍ പറഞ്ഞു. 
 
'ഞാന്‍ എന്റെ ഡ്യൂട്ടി ചെയ്യുന്നു, ഒരു ആക്ടര്‍ എന്ന നിലയില്‍. മറ്റുള്ളവന്റെ ചരിത്രവും ചാരിത്രവും പരിശോധിക്കണ്ട കാര്യം എനിക്കില്ല. ഞാന്‍ അഭിനയിക്കും, അത് എന്റെ തൊഴിലാണ്. ആ തൊഴില്‍ മേഖലയില്‍ എന്ത് വേഷം കേട്ടാനും ഞാന്‍ തയ്യാറാണ്. ഞാന്‍ ലജ്ജിക്കുന്നു നിങ്ങളെ ഓര്‍ത്ത്,' അലന്‍സിയര്‍ പറഞ്ഞു.
അതേസമയം അഡല്‍ട്ട് സീരിസ് തന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുമെന്ന മാധ്യമവാര്‍ത്തകളെ നിള നമ്പ്യാര്‍ തള്ളി. തന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും അഡല്‍ട്ട് വെബ് സീരിസ് റിലീസ് ചെയ്യുകയെന്ന് നിള പറഞ്ഞു. 'ലോല കോട്ടേജ്' എന്ന് പേരിട്ടിരിക്കുന്ന അഡല്‍ട്ട് വെബ് സീരിസിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്ഡേറ്റുകൾക്ക് അപ്ഡേറ്റ്, പ്രമോഷന് പ്രമോഷൻ, വിടാമുയർച്ചിയുടെ ക്ഷീണം അജിത് തീർത്തിരിക്കും: ഗുഡ് ബാഡ് അഗ്ലി ടീസർ 28ന്