തന്റെ പിറന്നാളിന് ഡ്രൈവർക്കും സഹായിക്കും 50 ലക്ഷത്തിന്റെ ചെക്ക് നൽകി ആലിയ ഭട്ട്

ചൊവ്വ, 19 മാര്‍ച്ച് 2019 (14:49 IST)
ബോളിവുഡ് നടിമാരിൽ മുൻ‌നിരയിലുള്ള നടിയാണ് ആലിയ ഭട്ട്. രൺ‌വീർ സിങിനൊപ്പം അഭിനയിച്ച ഗല്ലി ബോയ് ആണ് അവസാനമിറങ്ങിയ പടം. താരത്തിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ആലിയ തന്റെ പിറന്നാൾ ആഘോഷിച്ചത്. 
 
തന്റെ പിറന്നാളിന് ആലിയ ഡ്രൈവർക്കും സഹായിക്കും നൽകിയത് 50 ലക്ഷത്തിന്റെ ചെക്കാണ്. സിനിമയിൽ വന്നതു മുതൽ ആലിയ്ക്കൊപ്പമുള്ളയാളാണ് ഡ്രൈവർ സുനിലും സഹായി അന്മോളും. ഇരുവർക്കും നല്ല വീട് വാങ്ങുന്നതിനായിട്ടാണ് ആലിയ പണം നൽകിയത്. രണ്ട് പേരും പുതിയ വീടുകൾ വാങ്ങുകയും ചെയ്തു.
 
ഒരുകാലത്ത് അഭിനയവുമായി ബന്ധപ്പെട്ട് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ആലിയ. കളങ്ക്, ബ്രഹ്മാസ്ത്ര്, സൽമാൻ ഖാനൊപ്പം ഇൻഷാളളാ തുടങ്ങിയ വമ്പൻ പ്രോജക്ടുകളാണ് ആലിയയുടേതായി ഒരുങ്ങുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പരീക്ഷാ ടൈമിൽ തന്നെ ഇങ്ങനെ കോപ്പിയടിക്കണമായിരുന്നോ? - പാർവതിയോട് മാത്തുക്കുട്ടി