എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും‘, അലിയയെ കുറിച്ച് കരൺ ജോഹർ പറയുന്നത് ഇങ്ങനെ

വ്യാഴം, 28 മാര്‍ച്ച് 2019 (16:26 IST)
ആലിയ ഭട്ടും കരൺ ജോഹറും തമ്മിലുള്ള സൌഹൃദം ബോളിവുഡ് സിനിമാ ലോകത്തെ തന്നെ വലിയ ചർച്ചാ വിഷയമാണ്. കരൺ എനിക്ക് ഒരു സുഹൃത്തിലുമുപരിയാണ് എന്ന് ആലിയയും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇരു വരുടെ സൌഹൃദത്തെ കുറിച്ച് വലിയ വിമർശങ്ങളും ഉയർന്നിരുന്നു. കരണിന്റെ കയ്യിലെ കളിപ്പാവയാണ് ആലിയ എന്നതാണ് വിമർശകരുടെ പ്രധാന ആരോപണം.
 
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ആലിയയും കരൺ ജോഹറും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. കരൺ ഞാൻ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറന്നുവോ ? അഭിമുഖത്തിൽ കരണിനോടുള്ള ആലിയയുടെ ചോദ്യം ഇതായിരുന്നു. തീർച്ചയായും ആലിയ എന്റെ മകളാണ്, എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും ആലിയയുടെ ചോദ്യത്തിന് കരണിന്റെ മറുപടി എത്തി. 
 
കർൺ ജോഹർ 2012 ൽ ഒരുക്കിയ സ്റ്റുഡൻസ് ഓഫ് ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിലൂടെയാണ് ഇരുവരും വലിയ സുഹൃത്തുക്കളായി മാറുന്നത്. ഇക്കഴിഞ്ഞ ഫിലിം ഫെയർ അവാർഡിൽ മികച്ച നടിക്കുള്ള പുരകാരം ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു. അവാർഡിന്റെ മുഴുവൻ ക്രഡിറ്റും കരൺ ജോഹറിനാണ് എന്നായിന്നു പുരസ്കാരം സ്വീകരിച്ചുകൊണ്ട് ആലിയ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലൂസിഫറിനേക്കാൾ ബെറ്റർ ഒടിയൻ തന്നെ - നല്ല ബോറായിരുന്നു !