Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

സത്യത്തിൽ ആരാണ് സ്റ്റീഫൻ നെടുമ്പള്ളി? ലൂസിഫർ ഒരു മോഹൻലാൽ ഫാൻസ് സിനിമ! - വൈറൽ റിവ്യു

ലൂസിഫർ
, വ്യാഴം, 28 മാര്‍ച്ച് 2019 (14:40 IST)
മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ലൂസിഫർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. മികച്ച നടൻ മാത്രമല്ല നല്ലൊരു സംവിധായകൻ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണെന്നുള്ള പ്രത്യേകതയും ലൂസിഫറിനുണ്ട്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ലൂസിഫര്‍ തരംഗമാണ്.
 
ഇപ്പോഴിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സീമ സുരേഷ് നീലാംബരി മോഹൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വ്യത്യസ്തമായ റിവ്യു ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. കയ്യടിക്കാൻ തോന്നുന്ന സ്ക്രിപ്പ്റ്റ് ആണെന്നും പൃഥ്വി കിടിലൻ സംവിധായകൻ ആണെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
 
ലൂസിഫർ ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ. സംവിധായകൻ എന്ന നിലയിൽ pritviraj ന് 100 മാർക്ക് കൊടുക്കാം. തഴക്കമുള്ള ഒരു സംവിധായകന്റെത് പോലെ ഒരു brillant സംവിധായക ശൈലി ഈ സിനിമക്കുണ്ട്. Casting ഗംഭീരം. കയ്യടിക്കാൻ തോന്നുന്ന സ്ക്രിപ്റ്റ്. സിനിമ. ഛായാഗ്രഹണം ,എഡിറ്റിംഗ് ,പശ്ചാത്തല സംഗീതം ഇതൊക്കെ ഗംഭീരം. മൊത്തത്തിൽ ഒരു മോഹൻ ലാൽ ഫാൻസ്‌ സിനിമ. 
 
മോഹൻലാലിൻറെ ഒരു ഗംഭീര ആക്ഷൻ രംഗത്ത് .."അടി ഇടി എന്നൊക്കെ" പറഞ്ഞ ഒരു ജാതി പാട്ടുണ്ട് ..അത് ഒഴിവാക്കായിരുന്നു. എന്തെന്നറിയില്ല വില്ലനായി എത്തിയ വിവേക് ഒബ്‌റോയിയെ വല്ലാണ്ടെ ഇഷ്ടപ്പെട്ടു ..good matured performance ..അങ്ങോർക്ക് ശബ്ദം കൊടുത്തത് നടൻ വിനീത് ആണെന്ന് തോന്നുന്നു ..good മോഡുലേഷൻ ..
 
അമൽ നീരദ് സിനിമകളെ പോലെ സ്ലോ മോഷൻ നടത്തം ഒത്തിരിയുണ്ടെങ്കിലും സിനിമക്ക് ആവശ്യം എന്ന് തോന്നിയത് കൊണ്ട് സഹിക്കാം. സത്യത്തിൽ ആരാണീ സ്റ്റീഫൻ നെടുമ്പള്ളി ? ആ ചോദ്യമാണ് ഈ സിനിമ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലാലേട്ടൻ പൃഥ്വിയുടെ കൈ മുറുകെ പിടിച്ചു’ - മോഹൻലാലിനൊപ്പം ലൂസിഫർ കണ്ട ഒരു ആരാധകന്റെ അനുഭവം ഇങ്ങനെ