Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എക്കാലത്തെയും ഫേവറേറ്റ്'; പൃഥ്വിരാജിന്റെ 'കടുവ' ലൊക്കേഷനില്‍ മീനാക്ഷി

'എക്കാലത്തെയും ഫേവറേറ്റ്'; പൃഥ്വിരാജിന്റെ 'കടുവ' ലൊക്കേഷനില്‍ മീനാക്ഷി

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഏപ്രില്‍ 2021 (09:50 IST)
'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജിന്റെ 'കടുവ'യില്‍ മീനാക്ഷിയും. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം മീനാക്ഷി തന്നെയാണ് പങ്കുവെച്ചത്. 'എക്കാലത്തെയും ഫേവറേറ്റ്' പൃഥ്വിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തു കൊണ്ട് നടി പറഞ്ഞത്.
 
ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.വിവേക് ഒബ്രോയി വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാവീര്യറിന് ശേഷം ആസിഫും നിവിനും വീണ്ടും ഒന്നിക്കും, സൂചന നല്‍കി നിവിന്‍ പോളി