Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

കടുവയില്‍ വിവേക് ഒബ്രോയും സംയുക്ത മേനോനും, അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്ത്

പൃഥ്വിരാജ്

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഏപ്രില്‍ 2021 (17:28 IST)
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം 'കടുവ' ചിത്രീകരണം ഏപ്രില്‍ 17നാണ് ആരംഭിച്ചത്.ബോളിവുഡ് നടന്‍ വിവേക് ??ഒബ്രോയിയും നടി സംയുക്ത മേനോനും ചിത്രത്തിലുണ്ട്. ലൊക്കേഷന്‍ ചിത്രങ്ങളില്‍ ഇരുവരെയും ടാഗ് ചെയ്തു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയിയുമായി പൃഥ്വിരാജ് സ്‌ക്രീന്‍ സ്‌പേസ് പങ്കിടും. അതേസമയം ആദ്യമായാണ് സംയുക്ത മേനോന്‍ പൃഥ്വിക്കൊപ്പം ഒന്നിക്കുന്നത്. 
 
വിവേക് ഒബ്രോയി വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ നായികയായി അരങ്ങേറ്റം, മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു; മലയാളികളുടെ പ്രിയതാരത്തെ മനസിലായോ?