Webdunia - Bharat's app for daily news and videos

Install App

അപ്പൊ എങ്ങനാ? അതങ്ങ് ഉറപ്പിക്കുവല്ലേ?; അമല്‍ നീരദ്–മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും!

നിഹാരിക കെ.എസ്
വ്യാഴം, 23 ജനുവരി 2025 (09:45 IST)
അമൽ നീരദിന്റെ ക്യാമറയിൽ സ്റ്റൈലിഷ് ആയി നടന്നുവരുന്ന മോഹൻലാലിനെ കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്. ഇരുവരും ചേർന്ന് ഒരു സിനിമ വരുന്നു എന്ന ഊഹാപോഹങ്ങള്‍ കുറേക്കാലമായി അന്തരീക്ഷത്തിലുണ്ട്. സിനിമാപ്രേമികളുടെ ഈ കാത്തിരിപ്പിന്റെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി പങ്കുവെച്ച ഒരു ഇന്‍സ്റ്റ സ്റ്റോറി.
 
ഭീഷ്മപർവ്വത്തിലെ ശ്രദ്ധേയമായ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള മീമാണ് ദേവദത്ത് ഷാജി പങ്കുവെച്ചിരിക്കുന്നത്. അതിൽ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രവും അതിനൊപ്പം ‘ഒരു അമല്‍ നീരദ് പടം’ എന്നും എഴുതിയിട്ടുമുണ്ട്. ഇത് മോഹൻലാൽ-അമൽ നീരദ് ചിത്രത്തിന്റെ സൂചനയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ദേവദത്ത് ഷാജിയുടെ ഇൻസ്റ്റ സ്റ്റോറി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
 
2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയ്ക്കായാണ് ഇതിന് മുൻപ് മോഹൻലാൽ-അമൽ നീരദ് കൂട്ടുകെട്ട് ഒന്നിച്ചത്. എസ് എൻ സ്വാമിയായിരുന്നു സിനിമയുടെ രചന നിർവഹിച്ചത്. അതേസമയം ബോഗയ്ൻവില്ല എന്ന ചിത്രമാണ് അമൽ നീരദിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump: 'യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍..!'; റഷ്യയ്ക്കു ട്രംപിന്റെ താക്കീത്

സതീശനു വഴങ്ങി ഹൈക്കമാന്‍ഡ്; സുധാകരനെ മാറ്റുന്നു, പകരം ആറ് പേരുകള്‍ പരിഗണനയില്‍

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

ബാങ്കില്‍ നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ടോ, ഈ നമ്പറുകളില്‍ നിന്നാണെങ്കില്‍ മാത്രം കോള്‍ അറ്റന്‍ഡ് ചെയ്യുക

അടുത്ത ലേഖനം
Show comments