Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെന്‍സിലെത്തിയ അസീസിന് വിമര്‍ശനം, പിന്നാലെ മറുപടി

actor azeez nedumangad's social media post

നിഹാരിക കെ.എസ്

, വ്യാഴം, 23 ജനുവരി 2025 (08:32 IST)
മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിര്‍മ്മാതാവുമായ ജോര്‍ജിന്റെ മകളുടെ വിവാഹത്തിന് പങ്കെടുത്തവരിൽ നടൻ അസീസ് നെടുമങ്ങാടും ഉണ്ടായിരുന്നു. ബെന്‍സ് കാറിലായിരുന്നു അദ്ദേഹം എത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നടന്‍ അസീസ് നെടുമങ്ങാടിന് വിമര്‍ശനം. അസീസ് ബെന്‍സ് കാര്‍ ഓടിച്ചെത്തുന്നതും പാര്‍ക്ക് ചെയ്യാന്‍ നല്‍കിയിട്ട് വിവാഹ വേദിയിലേക്ക് കയറിപ്പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
 
‘മമ്മൂക്കയെ പോലെ ബെന്‍സ് കാര്‍ ഓടിച്ച് ജോര്‍ജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോള്‍’ എന്ന ക്യാപ്ഷനോടെ വന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയത്. അസീസ് കാറില്‍ വന്നതിന് എന്തിനാണ് മമ്മൂട്ടിയോട് ഉപമിക്കുന്നത് എന്നും, ഇത്തരത്തില്‍ ക്യാപ്ഷന്‍ ഇട്ട് അസീസിന് നെഗറ്റീവ് കമന്റ് ഉണ്ടാക്കുന്നവരെയാണ് പറയേണ്ടതെന്നുമുള്ള കമന്റുകളുമായി നിരവധിപേരാണ് എത്തിയത്.
 
വീഡിയോയ്ക്ക് വിമര്‍ശന കമന്റുകള്‍ വന്നതോടെ അസീസിന് വിശദീകരണവുമായി നേരിട്ട് എത്തേണ്ടിയും വന്നു. ”കാറില്‍ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ, അത് എന്റെ കാര്‍ അല്ല, ഒരു സുഹൃത്തിന്റെ കാര്‍ ആണ്, ഇനി അതിന്റെ പേരില്‍ ആരും എന്നെ ക്രൂശിക്കരുത്” എന്നാണ് വിമര്‍ശകരോടുള്ള അസീസിന്റെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dominic and the Ladies Purse Review: 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളില്‍; ആദ്യ പ്രതികരണങ്ങള്‍ അറിയാം