Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dominic and the Ladies Purse Review: 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളില്‍; ആദ്യ പ്രതികരണങ്ങള്‍ അറിയാം

മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്

Dominic and the ladies purse review, Dominic and the ladies purse social media review, Dominic and the ladies purse twitter review, dominic and the ladies purse review in malayalam, Dominic and the ladies Purse First Review, Dominic and the ladies pu

രേണുക വേണു

, വ്യാഴം, 23 ജനുവരി 2025 (07:23 IST)
Dominic and the Ladies Purse Movie - Social Media Review

Dominic and the Ladies Purse Review: ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളില്‍. കേരളത്തില്‍ രാവിലെ 9.30 നാണ് ആദ്യ ഷോ. 11 മണിയോടെ ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ പുറത്തുവരും. പ്രേക്ഷക പ്രതികരണങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
ആദ്യ പകുതി പ്രതികരണങ്ങള്‍: (സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍ ഇവിടെ ചേര്‍ക്കുന്നതാണ്) 

" Story goes as usual. Secind half will decide the verdict '
 
" മമ്മൂട്ടിയുടെ ക്യാരക്ടറൈസേഷൻ കൊള്ളാം. ഒരു ആവറേജ് ഫസ്റ്റ് ഹാഫ് ആയി തോന്നി" 
 
മമ്മൂട്ടിയുടെ ഇൻവസ്റ്റികഷൻ ഏജൻസിയെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. കേസ് അന്വേഷണത്തിലേക്ക് വരുമ്പോൾ വിചാരിച്ച ഒരു ഗ്രിപ്പ് കിട്ടുന്നില്ല. 
 
ഒരു സീറ്റ്‌ എഡ്ജ് ത്രില്ലർ പോലെ അല്ലെങ്കിലും തൃപ്തിപ്പെടുത്തുന്ന ആദ്യ പകുതി. 
 
A decent first half. Mammootty - Gokul Suresh combo is worth watch.
 
 
ഡൊമിനിക് ആന്റ് ദി ലേഡീസ് സിനോപ്‌സിസ് 
 
തമിഴില്‍ വലിയ ചര്‍ച്ചയായ 'തുപ്പറിവാളന്‍' പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്' എന്നാണ് വിവരം. ചെറിയ കേസില്‍ നിന്ന് തുടങ്ങി പിന്നീട് സീരിയല്‍ കില്ലിങ്ങിലേക്ക് നീങ്ങുന്ന ഉദ്വേഗമാണ് തിയറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സിനോപ്സിസും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 
 
മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍. കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്‌സിനു ഉടമ ആരാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു ഡൊമിനിക്കിന്റെ ജോലി. രസകരമായ രീതിയിലാണ് ഈ അന്വേഷണത്തിന്റെ ആദ്യഘട്ടം പോകുന്നതും. എന്നാല്‍ പിന്നീട് ഈ പേഴ്‌സിനെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാകുന്നു. ഈ ദുരൂഹതകള്‍ നീക്കാനുള്ള ഡൊമിനിക്കിന്റെ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.
 
തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദര്‍ബുക ശിവ ആണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നൈ നോക്കി പായും തോട്ട, റോക്കി, മുതല്‍ നീ മുടിവും നീ എന്നീ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാരദന്‍, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ആര്‍ ദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണ് ഡൊമിനിക്. ഗൗതം വാസുദേവ് മേനോനൊപ്പം ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ബ്രിന്ദ മാസ്റ്റര്‍ ആണ് കൊറിയോഗ്രഫി. സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹേഷ് ബാബുവിന് വേണ്ടി എഴുതി, കഥ പറഞ്ഞപ്പോൾ ആക്ഷനില്ല, ആരാധകർക്ക് ഇഷ്ടമാവില്ലെന്ന് പറഞ്ഞു, ചിമ്പുവിനോട് ഏറെ മടിച്ചാണ് കഥ പറഞ്ഞത്