Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയറ്റില്‍ കുഞ്ഞുവാവ, അമ്മയാകാന്‍ ഒരുങ്ങി അമല പോള്‍,ഗര്‍ഭിണിയായ വിവരം ആരാധകരെ അറിയിച്ച് നടി

Amala Paul pregnancy Amala Paul belly Amala Paul become a mother actress

കെ ആര്‍ അനൂപ്

, വ്യാഴം, 4 ജനുവരി 2024 (11:16 IST)
ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് നടി അമല പോള്‍ കടന്നു പോകുന്നത്. തന്റെ വയറ്റില്‍ കുഞ്ഞുവാവയുള്ള സന്തോഷ വാര്‍ത്ത ആരാധകരെ കഴിഞ്ഞദിവസം നടി അറിയിച്ചിരുന്നു.നിറവയറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് ഗര്‍ഭിണിയായ വിവരം നടി വെളിപ്പെടുത്തിയത്.ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുളള ചിത്രവും താരം പങ്കുവെച്ചു.

2023 നവംബറില്‍ ആയിരുന്നു നടിയുടെ വിവാഹം നടന്നത്. സുഹൃത്തു കൂടിയായ ജഗദ് ദേശായിയുമായുളള വിവാഹം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു. ഗുജറാത്ത് സ്വദേശിയായ ജഗദ് ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് ജോലി ചെയ്യുന്നത്.നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് ആയ അര്‍ഫാസ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ആസിഫ് അലിയെ കൂടാതെ ഷറഫുദ്ദീനും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ഏപ്രില്‍ പത്തിന് റിലീസ് ചെയ്യും.പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ozler Trailer, Mammootty: ശബ്ദം കൊണ്ട് മാത്രമല്ല, ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ സാന്നിധ്യവുമുണ്ട് ! കണ്ടെത്തി സോഷ്യല്‍ മീഡിയ