Publish Date: Tue, 20 Jul 2021 (09:17 IST)
Updated Date: Tue, 20 Jul 2021 (09:25 IST)
മലയാളികളുടെ പ്രിയതാരമാണ് അമല പോള്‍.മലയാളം, തെലുഗു, തമിഴ് ചിത്രങ്ങളില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചെയ്യാറുണ്ട്.
നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'അലദ്ദീന്റെ ജാസ്മിന്‍'എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
കല്യാണ്‍ യാസസ്വി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് നടിയുടെതായി മലയാളത്തില്‍ നിന്ന് ഇനി വരാനുള്ളത്. തമിഴില്‍ 'അതോ അന്ത പറവൈ പോല്‍' എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.തെലുങ്ക് വെബ് സീരീസായ 'പിത്ത കാതലു' അടുത്തിടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.