‘പണത്തിനു വേണ്ടി അമല എന്തും ചെയ്യും, അവര്‍ മറ്റൊരു സംസ്ഥാനക്കാരി’; ‘ആടൈ’യ്‌ക്കെതിരെ പരാതി

വ്യാഴം, 18 ജൂലൈ 2019 (12:45 IST)
അമല പോള്‍ നായികയായി എത്തുന്ന ‘ആടൈ’ തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചിത്രത്തിനെതിരെ പരാതി. സിനിമയിലെ നഗ്നരംഗങ്ങൾ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി രാഷ്‌ട്രീയ പ്രവര്‍ത്തകയും സാമൂഹ്യപ്രവർത്തകയുമായ പ്രിയ രാജേശ്വരി ഡിജിപിക്ക് പരാതി നല്‍കി.

അമല പോളിനെതിരെയും ചിത്രത്തിനെതിരെയുമാണ് പരാതി. സിനിമയിലെ രംഗങ്ങള്‍ സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമലയ്‌ക്ക് തമിഴ് സംസ്‌കാരം എന്താണെന്ന് അറിയില്ല. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും
പ്രിയ പറഞ്ഞു.

ആടൈ’യുടെ ടീസറും പോസ്‌റ്ററും കണ്ട് പെൺകുട്ടികൾ പോലും ഞെട്ടി. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ മോശമായി ചിത്രീകരിക്കുകയാണ് സിനിമയില്‍. അതിനെതിരെ ആക്‌ഷന്‍ എടുക്കണം. നല്ല കഥയാണെന്നു പറഞ്ഞാല്‍ പോലും ഇത്തരം സിനിമകള്‍ നാടിന് ആവശ്യമില്ലെന്നും പ്രിയ രാജേശ്വരി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'മോഹമുന്തിരി'യുടെ ദാരിദ്രം വേർഷൻ; ഗായത്രിയുടെ ഡാൻസ് ഏറ്റെടുത്ത് ട്രോളന്മാർ; പൊട്ടിച്ചിരിപ്പിച്ച് വീഡിയോ