ഹൃത്വിക് റോഷനൊപ്പം 'കഹോ നാ പ്യാര്‍ ഹേ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അമീഷ് പട്ടേൽ പിന്നീട്ത് നിരവധി സിനിമകളിൽ നായികയായി. ആദ്യ സിനിമയുടെ വിജയം അമീഷയുടെ കരിയറില്‍ വഴിത്തിരിവായി. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായി. ഇപ്പോഴിതാ നടന്‍ സഞ്ജയ് ദത്തുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെ പറ്റി അമീഷ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
മാധുരി ദീക്ഷിത് അടക്കം പ്രമുഖരായ ഒട്ടുമിക്ക നടിമാരുമായി പ്രണയത്തിലായ നടനാണ് സഞ്ജയ് ദത്ത്. മറ്റ് പല വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന താരം മൂന്ന് തവണ വിവാഹിതനായിട്ടുണ്ട്. കൂടാതെ, ഒന്നിലധികം ആളുകൾക്കൊപ്പം ലിവിംഗ് ടുഗദറായി താമസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താനും സഞ്ജയും അത്രയും ക്ലോസ് ആയിട്ടുള്ള സുഹൃത്തുക്കളായിരുന്നെന്നാണ് അമീഷ പറയുന്നത്. അതിന്റെ പേരില്‍ ചില നിയന്ത്രണങ്ങളും അദ്ദേഹം നടത്തിയെന്നും നടി പറഞ്ഞു.
'ഈ സിനിമാ മേഖലയില്‍ നില്‍ക്കാന്‍ പറ്റാത്ത അത്രയും നിഷ്‌കളങ്കയാണ്. ഞാന്‍ നിനക്കൊരു വരനെ കണ്ടെത്തി, നിന്നെ വിവാഹം കഴിപ്പിച്ച് കന്യാദാനം നടത്തി തരാമെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സഞ്ജു വല്ലാതെ കെയര്‍ തരുന്ന ആളാണ്. എന്നോട് ആരാധനയുണ്ടായിരുന്നു. എപ്പോഴും എന്റെ ക്ഷേമം ഉറപ്പാക്കും. സുഖമാണോ എന്ന് എല്ലായിപ്പോഴും ചോദിക്കാറുണ്ട്.
ഒരിക്കല്‍ സഞ്ജയ് ദത്തിന്റെ വീട്ടില്‍ വെച്ച് തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അന്ന് ആ വീട്ടിലേക്ക് വരുമ്പോള്‍ മോഡേണ്‍ വസ്ത്രങ്ങളോ ഷോര്‍ട്‌സോ ധരിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം സഞ്ജയ് ദത്തിനുണ്ടായിരുന്നു. എന്നെ കൂടുതല്‍ സംരക്ഷിക്കുന്ന ആളെന്ന നിലയിലാണ് അത്തരം നിയന്ത്രണങ്ങള്‍ അദ്ദേഹം നടത്തിയത്. മാത്രമല്ല അദ്ദേഹം എന്റെ കാര്യത്തില്‍ വളരെ പൊസസ്സീവുമായിരുന്നു. എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോള്‍, എനിക്ക് ഷോര്‍ട്ട്‌സ് ധരിക്കാന്‍ അനുവാദമില്ലായിരുന്നു. അവിടേക്ക് പോകുമ്പോഴെല്ലാം സല്‍വാര്‍ കമീസ് പോലുള്ള ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പുള്ളി പറയുമായിരുന്നു', എന്നുമാണ് നടി വെളിപ്പെടുത്തിയത്.