Webdunia - Bharat's app for daily news and videos

Install App

ഇതും കിട്ടിയില്ലെങ്കിൽ പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് അറിയാമായിരുന്നു, എന്റെ മാക്സിമം തന്നെ ഞാൻ കൊടുത്തു; അമേയയുടെ തുറന്നു പറച്ചിൽ

ചിപ്പി പീലിപ്പോസ്
ബുധന്‍, 6 നവം‌ബര്‍ 2019 (18:30 IST)
കരിക്ക് വെബ് സീരിസിന്റെ ആരാധകരല്ലാത്ത മലയാളികൾ ഉണ്ടാകില്ല.  ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ നടി അമേയയ്ക്ക് ഫെയിം ലഭിച്ച് തുടങ്ങിയത് കരിക്കിലൂടെയാണ്. കരിക്ക് വെബ്‌സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധകവൃന്ദവും വര്‍ദ്ധിച്ചിരുന്നു.  
 
കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്താണ് ദൈവനിയോഗം പോലെ കരിക്ക് കിട്ടുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമേയ പറഞ്ഞു. ‘വളരെ അപ്രതീക്ഷിതമായിരുന്നു അത്. സ്‌ക്രീന്‍ ടെസ്റ്റൊക്കെ നടത്തിയിരുന്നു. ഒരു സീന്‍ തന്നിട്ട് ചെയ്തു കാണിക്കാന്‍ പറഞ്ഞു. അവര്‍ക്ക് നാച്യുറല്‍ ആക്ടിംഗ് ആയിരുന്നു വേണ്ടിയത്. ഇതുംകൂടി കിട്ടാതായാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു.
 
‘എന്റെ മാക്സിമം തന്നെ കൊടുത്തു. അറിയിക്കാമെന്ന് പറഞ്ഞാണ് വിട്ടത്. ഏതാണ്ട് ഒരാഴ്ച പ്രാര്‍ത്ഥനയോടെ പ്രാര്‍ത്ഥനയായിരുന്നു. അങ്ങനെയിരുന്നപ്പോള്‍ ഒരുദിവസം കോള്‍ വരുന്നു. സെലക്റ്റട് ആണെന്ന് പറഞ്ഞു. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി. കുറച്ചേയുള്ളുവെങ്കിലും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കരിക്കിലെ ആ എപ്പിസോഡ് തന്ന മൈലേജാണ് എന്നെ താരമാക്കിയത്. ഒരുപക്ഷേ കരിക്ക് ഇല്ലായിരുന്നുവെങ്കില്‍ ആരും അറിയാത്ത അമേയയായി എവിടെയെങ്കിലും ഒതുങ്ങി കൂടിയേനെ’-അമേയ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments