Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറുപതാം പിറന്നാളിന് പുതിയ കാമുകിയെ പരിചയപ്പെടുത്തി ആമിർ ഖാൻ

അറുപതാം പിറന്നാളിന് പുതിയ കാമുകിയെ പരിചയപ്പെടുത്തി ആമിർ ഖാൻ

നിഹാരിക കെ.എസ്

, വെള്ളി, 14 മാര്‍ച്ച് 2025 (09:01 IST)
മുംബൈ: തന്‍റെ പുതിയ കാമുകിയെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ബോളിവുഡ് താരത്തിന് വെള്ളിയാഴ്ച 60 വയസ് തികയുന്ന സന്ദര്‍ഭത്തില്‍ മുംബൈയില്‍ മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് പുതിയ ജീവിത പങ്കാളിയെ ആമിര്‍ പരിചയപ്പെടുത്തിയത്. ഗൗരി ഇപ്പോള്‍ തന്‍റെ കൂടെയാണ് കുറച്ചുകാലമായി താമസമെന്ന് താരം പറഞ്ഞു.
 
അവരുമായി 25 വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്ന് നടൻ വ്യക്തമാക്കി. തമിഴ് വംശജയായ ഗൗരി കുറേക്കാലം ബെംഗലൂരുവിലാണ് താമസിച്ചത്. ഇപ്പോള്‍ തമ്മില്‍ വളരെ ഗൗരവമായതും പ്രതിബദ്ധതയുമുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ എന്ന് ആമിര്‍ പറയുന്നു. ഇപ്പോള്‍ ആമിറിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ്  ഗൗരി ജോലി ചെയ്യുന്നത്. ആമിറിന്‍റെ വരും പ്രൊജക്ടുകളില്‍ ഇവര്‍ സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സല്‍മാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് ആമിര്‍ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ അത്താഴ വിരുന്നില്‍  ഗൗരിയും പങ്കെടുത്തിരുന്നുവെന്ന് ആമിര്‍ അറിയിച്ചു. 
 
തന്‍റെ പുതിയ ബന്ധത്തില്‍ തന്‍റെ മക്കള്‍ക്ക് സന്തോഷമാണ്. എന്നാല്‍ ഔദ്യോഗികമായി ഒരു കുടുംബ ഗെറ്റ്ടുഗതര്‍ ഉണ്ടായിയിട്ടില്ലെന്നും ആമിര്‍ പറയുന്നു. പുതിയ പങ്കാളിക്ക് വേണ്ടി ഗാനങ്ങള്‍ പാടുന്നത് തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്നും ആമിര്‍ പറഞ്ഞു. ആറു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ്  ഗൗരി. ലഗാന്‍ ദംഗല്‍ അടക്കം തന്‍റെ ചില സിനിമകളെ ഗൗരി കണ്ടിട്ടുള്ളുവെന്നും ആമിര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan: ലൈക്ക തെറ്റിപ്പിരിഞ്ഞോ? ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍; ഫാന്‍സ് ഷോ ആറ് മണിക്ക്?