Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷമ്മി തിലകനെതിരെ നടപടിയെടുത്താല്‍ അത് സംഘടനയെ ബാധിക്കും; മമ്മൂട്ടിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത് മോഹന്‍ലാല്‍

ഷമ്മി തിലകനെതിരെ നടപടിയെടുത്താല്‍ അത് സംഘടനയെ ബാധിക്കും; മമ്മൂട്ടിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്ത് മോഹന്‍ലാല്‍
, ബുധന്‍, 22 ഡിസം‌ബര്‍ 2021 (15:47 IST)
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ സംയമനം പാലിച്ച് സംഘടനാ നേതൃത്വം. ജനറല്‍ ബോഡി പരിപാടികള്‍ മൊബൈലില്‍ പകര്‍ത്താന്‍ നോക്കിയ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി ഉടനുണ്ടാകില്ല. ഷമ്മിയെ താക്കീത് ചെയ്യാനാണ് നേതൃത്വത്തിന്റെ തീരുമാനം. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഷമ്മിയോട് പറയുമെന്നാണ് വിവരം. എന്തെങ്കിലും വികാരത്തിന്റെ പേരില്‍ ഉടന്‍ ഷമ്മിക്കെതിരെ നിലപാടെടുത്താല്‍ പൊതു മധ്യത്തില്‍ അമ്മ സംഘടന തന്നെ നാണംകെടുമെന്നും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച് കാണിക്കുമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഷമ്മിയെ പുറത്താക്കിയാല്‍ അത് സംഘടനയ്ക്ക് എതിരായ വികാരം ഉയര്‍ത്തുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുകയും ഈ അഭിപ്രായം എല്ലാവരും അംഗീകരിക്കുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിക്കലും മറക്കാനാകാത്ത പിറന്നാള്‍ ആഘോഷം, മാലിദ്വീപ് യാത്ര ഓര്‍മ്മകളില്‍ സാനിയ ഇയ്യപ്പന്‍