Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവിനെ കൈയൊഴിഞ്ഞ് അമ്മയും ഫെഫ്കയും, മോഹൻലാൽ ഇടപെട്ടില്ലേ?

മഞ്ജുവിനെ കൈയൊഴിഞ്ഞ് അമ്മയും ഫെഫ്കയും, മോഹൻലാൽ ഇടപെട്ടില്ലേ?

ചിപ്പി പീലിപ്പോസ്

, ബുധന്‍, 23 ഒക്‌ടോബര്‍ 2019 (11:18 IST)
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് അമ്മയും ഫെഫ്കയും. ക്രിമിനൽ കേസായതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ സംഘടനകൾക്ക് ചില പരിമിതികൾ ഉണ്ടെന്ന് ഭാരവാഹികൾ പറയുന്നു.
 
മഞ്ജു വാര്യർ മലയാളത്തിലെ താര സംഘടനയായ അമ്മയ്ക്കും ശ്രീകുമാർ മേനോനെതിരെ പരാതിക്കത്ത് നൽകിയിരുന്നു. കത്തിനെ കുറിച്ചും മഞ്ജുവിന്റെ പരാതിയെ കുറിച്ചും ‘അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരുന്നു.  
 
മഞ്ജു വാര്യർ പൊലീസിൽ നൽകിയ പരാതിയിൽ സംഘടനക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതി ഉണ്ട്. അതേസമയം തൊഴിൽപരമായി മഞ്ജു വാര്യരെ പൂർണമായും പിന്തുണയ്ക്കുന്നു എന്നും ഇടവേള ബാബു പറഞ്ഞു.
 
സമാന നിലപാട് ആണ് ഫെഫ്കയും സ്വീകരിച്ചത്. ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതികൾ ഉണ്ട് എന്ന് തന്നെയാണ് ഫെഫ്കയുടെ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനും പറഞ്ഞത്. ശ്രീകുമാർ മേനോൻ ഫെഫ്ക അംഗം അല്ല, ആയതിനാൽ സംഭവം പൊലീസ് തന്നെ കൈകാര്യം ചെയ്യുന്നതാണ് അതിന്റെ ശരി.
 
അതേസമയം, മഞ്ജുവിനായി മോഹൻലാൽ ഇടപെട്ടില്ലേയെന്നും ചോദ്യമുയരുന്നുണ്ട്. അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ആണെന്നിരിക്കേ ഇടവേള ബാബുവിന്റെ തീരുമാനം തന്നെയാകും മോഹൻലാലിന്റേയും തീരുമാനമെന്നാണ് സൂചന.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിൽപ്പിലും ഞങ്ങൾ ഒരുപോലെ; കുഞ്ഞ് മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ