Webdunia - Bharat's app for daily news and videos

Install App

ഞാന്‍ മകളെ പിടിച്ചുവച്ചിട്ടില്ല, ബാല ശ്രമിക്കുന്നത് തോജോവധം ചെയ്യാന്‍; രൂക്ഷമായി പ്രതികരിച്ച് അമൃത സുരേഷ്

വിവാഹമോചനം ഇരുവരുടെയും സമ്മതപ്രകാരം ആയിരുന്നു

Webdunia
തിങ്കള്‍, 1 ജനുവരി 2024 (11:02 IST)
മുന്‍ ജീവിതപങ്കാളിയും നടനുമായ ബാലയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക അമൃത സുരേഷ്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ബാല ശ്രമിക്കുന്നതെന്ന് അമൃത പറഞ്ഞു. സമീപകാലത്ത് അമൃതയ്‌ക്കെതിരെ ബാല പലതവണ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം തന്റെ അഭിഭാഷകര്‍ക്കൊപ്പം ഇരുന്ന് വ്യക്തമായ മറുപടി നല്‍കുകയാണ് അമൃത. 
 
വിവാഹമോചനം ഇരുവരുടെയും സമ്മതപ്രകാരം ആയിരുന്നു. മാധ്യമങ്ങളിലൂടെയോ നവമാധ്യമങ്ങളിലൂടെയോ തേജോവധം ചെയ്യില്ലെന്ന് വിവാഹമോചന സമയത്ത് ബാല സമ്മതിച്ചിരുന്നു. വ്യക്തിപരമായ ജീവിതത്തിലേക്ക് കടന്നുകയറില്ലെന്നും നിയമപരമായി ബാല ഉറപ്പ് നല്‍കിയിരുന്നു. ഈ വ്യവസ്ഥകളെല്ലാം ബാല തുടര്‍ച്ചയായി തെറ്റിക്കുകയാണെന്ന് അമൃതയുടെ അഭിഭാഷകര്‍ പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

മകള്‍ അവന്തികയെ അമൃത പിടിച്ചുവച്ചിരിക്കുകയാണെന്ന് ബാല ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ 18 വയസു വരെ മകളുടെ രക്ഷാധികാരി അമൃത ആയിരിക്കുമെന്നും എല്ലാ മാസവും രണ്ടാം ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് മകളെ കാണാമെന്നുമുള്ള വ്യവസ്ഥ ബാല അംഗീകരിച്ചിട്ടുള്ളതാണ്. ആദ്യ തവണ അമൃത ഇപ്രകാരം മകളെ കൊണ്ടുപോയെങ്കിലും ബാല കോടതിയില്‍ എത്തിയില്ല. അങ്ങനെ വരാത്ത പക്ഷം ആ മാസത്തില്‍ പിന്നീട് കാണിക്കേണ്ട ആവശ്യമില്ലെന്നും അടുത്ത മാസം കാണണമെങ്കില്‍ ഈ മെയില്‍ വഴി ബാല സന്ദേശം അയച്ചിരിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു. ഒരിക്കല്‍ പോലും മകളെ കാണണമെന്ന് ആവശ്യപ്പെട്ട് ബാല തനിക്ക് മെയില്‍ അയച്ചിട്ടില്ലെന്നും അമൃത പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments