Publish Date: Sat, 22 Oct 2022 (09:10 IST)
Updated Date: Sat, 22 Oct 2022 (09:14 IST)
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് നടി അനശ്വര രാജന്‍.ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്കില്‍ നടിയും ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് അനശ്വര രാജന്റെ മൈക്ക് റിലീസ് ചെയ്തത്.ഒക്ടോബര്‍ 21 മുതല്‍ ആമസോണ്‍ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്‌സ് എന്നിവയില്‍ സ്ട്രീം ആരംഭിച്ചു കഴിഞ്ഞു.
ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര വരവറിയിച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നടിയുടെ കരിയറില്‍ വഴിത്തിരിവായി.