Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് അഞ്‍ജു തന്നെയോ? ഇങ്ങനെയൊരു വേഷം പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ; ഫോട്ടോഷൂട് വൈറൽ

Anju Kurian's viral photoshoot

നിഹാരിക കെ.എസ്

, ശനി, 21 ഡിസം‌ബര്‍ 2024 (14:35 IST)
ഗ്ലാമർ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ അമ്പരപ്പിച്ച് നടി അഞ്ജു കുര്യൻ. സോഷ്യൽ മീഡിയയിലൂടെ ആണ് താരം ​ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. അഞ്ജുവിന്റെ പുതിയ വീഡിയോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയ്ക്ക് ഹോട്ട് ആകുമെന്ന് ആരും കരുതിയിരുന്നില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anju Kurian (Ju) (@anjutk10)

 
കരിമ്പച്ചയിൽ വരുന്ന കോർസെറ്റ് സ്‌റ്റൈൽ ഡ്രസ്സാണ് താരം അണിഞ്ഞത്. അതിനൊപ്പം ഡ്രേപ് സ്‌കർട്ടും കേപ് കോട്ടുമാണ് അണിഞ്ഞത്. ഡീപ് നെക്കിൽ വരുന്ന കോർസെറ്റ് ടോപ്പ് തന്നെയാണ് വസ്ത്രത്തിന്റെ ആകർഷണം. പൂർണമായി വസ്ത്രത്തിന് പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് ഫോട്ടോഷൂട്ട്. സ്നേക് ഷേപ്പിലുള്ള വാച്ച് മാത്രമാണ് താരം ആക്സസറിയായി നൽകിയിരിക്കുന്നത്.
 
പ്രഷുൺ പ്രശാന്ത് ആണ് ഫോട്ടോഗ്രാഫർ. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്താണ് അഞ്ജു കുര്യൻ അഭിനയ രം​ഗത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. ഒക്ടോബറിലാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ് വർഷം മുൻപ് വില്ലൻ, ഇന്ന് നായകൻ; രണ്ടാം വരവിൽ 'മാർക്കോ' ഹിറ്റടിക്കും!