Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Malayalam Season 5: എനിക്ക് ആണുങ്ങളോട് ഒന്നും തോന്നാറില്ല, ഞാനും ഒരു പെണ്‍കുട്ടിയും തമ്മില്‍ അഞ്ച് വര്‍ഷമായി പ്രണയത്തില്‍; ലെസ്ബിയന്‍ ആണെന്ന് തുറന്നുപറഞ്ഞ് അഞ്ജു

തനിക്ക് ഒരിക്കല്‍ പോലും ആണുങ്ങളോട് താല്‍പര്യം തോന്നിയിട്ടില്ലെന്നാണ് അഞ്ജു പറയുന്നത്

Anju Rosh about her identity
, ശനി, 1 ഏപ്രില്‍ 2023 (16:04 IST)
Bigg Boss Malayalam Season 5: താന്‍ ലെസ്ബിയന്‍ ആണെന്ന് തുറന്നുപറഞ്ഞ് ബിഗ് ബോസ് സീസണ്‍ ഫൈവിലെ മത്സരാര്‍ഥികളില്‍ ഒരാളായ അഞ്ജു റോഷ്. താനൊരു സ്വവര്‍ഗ അനുരാഗിയാണെന്ന് അഞ്ജു പറഞ്ഞു. തനിക്ക് പുരുഷന്‍ ആകാനാണ് ഇഷ്ടമുണ്ടായിരുന്നതെന്നും ഒരുസമയത്ത് വൈദ്യസഹായത്തോടെ ജെന്‍ഡര്‍ മാറാന്‍ വരെ ആലോചിച്ചിരുന്നെന്നും പിന്നീട് പേടി കൊണ്ട് ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നെന്നും അഞ്ജു പറഞ്ഞു. 
 
തനിക്ക് ഒരിക്കല്‍ പോലും ആണുങ്ങളോട് താല്‍പര്യം തോന്നിയിട്ടില്ലെന്നാണ് അഞ്ജു പറയുന്നത്. ഇക്കാര്യം അച്ഛനോടും അമ്മയോടും തുറന്നുപറഞ്ഞിട്ടുണ്ടെന്നും ബിഗ് ബോസ് വീട്ടില്‍വെച്ച് അഞ്ജു പറഞ്ഞു. ഞാന്‍ ലെസ്ബിയന്‍ ആണെന്ന് വീട്ടില്‍ അറിയാം. അതെക്കുറിച്ച് ആരും എന്നോട് ഒന്നും ചോദിക്കാറില്ല. ഇഷ്ടം പോലെ പെണ്‍കുട്ടികളോട് പ്രണയം തോന്നിയിട്ടുണ്ടെന്നും അഞ്ജു പറഞ്ഞു. 
 
' എനിക്ക് ഒരിക്കലും ഒരു ആണിനോട് സെക്ഷ്വല്‍ അഫൈര്‍ തോന്നുകയില്ല. എന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ ലെസ്ബിയന്‍ ആണ്. ഇതുപോലെയുള്ള ഒരുപാട് സ്ത്രീകള്‍ സമൂഹത്തിലുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരിക്കലും നിങ്ങള്‍ മറ്റൊരു ആണിന്റെ ജീവിതത്തിലേക്ക് ചെന്ന് കയറാന്‍ ഇടവരുത്തരുത്. കാരണം നിങ്ങള്‍ തകര്‍ത്തെറിയാന്‍ പോകുന്നത് ഒരുപാട് പ്രതീക്ഷയോടെ ജീവിതം ആസ്വദിക്കാന്‍ പോകുന്ന മറ്റൊരു ചെറുപ്പക്കാരന്റെ സ്വപ്‌നങ്ങള്‍ ആയിരിക്കും,' അഞ്ജു പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്ത് മകള്‍ക്കൊപ്പം മുംബൈയില്‍, നടന്റെ പുത്തന്‍ ലുക്ക്