സാമൂഹ്യമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ് നടി ആന്‍ അഗസ്റ്റില്‍. ദിനംപ്രതിയെന്നോണം പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് താരം. ഏറ്റവും അവസാനമായി ആന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനംകവര്‍ന്നിരിക്കുന്നത്. തൂവെള്ള സാരിയില്‍ അതീവ സുന്ദരിയായാണ് ആന്‍ അഗസ്റ്റിനെ കാണുന്നത്. 'മാലാഖയെ പോലെ സുന്ദരി ആണല്ലോ' എന്നാണ് ഈ ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.
ആര്‍ട്ടിസ്റ്റ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങി അഭിനയ പ്രാധാന്യമുള്ള സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് ആന്‍ അഗസ്റ്റില്‍. ഇപ്പോള്‍ സിനിമയില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. എങ്കിലും സിനിമാ മേഖലയിലെ സുഹൃത്തുക്കളുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്.
നല്ലൊരു മൃഗസ്‌നേഹി കൂടിയാണ് ആന്‍. വീട്ടില്‍ വിവിധ ബ്രീഡുകളിലുള്ള നായകളെ വളര്‍ത്തുന്നുണ്ട്. ഇവയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവയ്ക്കാറുണ്ട്.
നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. പിതാവിന്റെ വേര്‍പാട് തന്നെ ഏറെ തളര്‍ത്തിയതായി താരം പലപ്പോഴും മനസ് തുറന്നിട്ടുണ്ട്.