Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മദ്രാസ് ലോഡ്ജ്’- ഓർമകൾ പുതുക്കി ട്രിവാൻ‌ഡ്രം ലോഡ്ജ് ടീം വീണ്ടും!

‘മദ്രാസ് ലോഡ്ജ്’, ട്രിവാൻ‌ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമോ?

‘മദ്രാസ് ലോഡ്ജ്’- ഓർമകൾ പുതുക്കി ട്രിവാൻ‌ഡ്രം ലോഡ്ജ് ടീം വീണ്ടും!
, തിങ്കള്‍, 30 ജൂലൈ 2018 (15:20 IST)
അനൂപ് മേനോന്റെ തിരക്കഥയിൽ വി കെ പ്രകാശ് സംവിധാനം ചെയ്ത് ചിത്രമാണ് ‘ട്രിവാൻഡ്രം ലോഡ്ജ്’. 2012ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ജയസൂര്യ, അനൂപ് മേനോൻ, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 
 
ഇപ്പോഴിതാ, ആറ് വർഷങ്ങൾക്ക് ശേഷം അനൂപ് മേനോനും വികെ പ്രകാശും വീണ്ടും എത്തുകയാണ്. ‘മദ്രാസ് ലോഡ്ജ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനൂപും വികെ പ്രകാശും തങ്ങളും ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 
 
999 എന്റർടെയ്ൻ‌മെന്റിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം ആണോയെന്ന് ആരാധകർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്രകഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രങ്ങളെ മാത്രം ഇക്കാര്യത്തിൽ ട്രോളുന്നത് എവിടുത്തെ ന്യായം?