Webdunia - Bharat's app for daily news and videos

Install App

മനുഷ്യത്വത്തിൽ വിശ്വസിക്കുന്നു, ജാതിയിൽ വിശ്വാസമില്ലെന്ന് അനൂപ് മേനോൻ; പേരിലെ 'മേനോൻ' വാല് വെട്ടില്ലെന്നും നടൻ

നിഹാരിക കെ.എസ്
ശനി, 15 മാര്‍ച്ച് 2025 (13:11 IST)
തനിക്ക് ജാതിയിലും മതത്തിലും വിശ്വാസമില്ലെന്ന് നടൻ അനൂപ് മേനോൻ. മനുഷ്യരിലും മനുഷ്യത്വത്തിലുമാണ് തനിക് വിശ്വാസമുള്ളതെന്നും പറഞ്ഞ അനൂപ് മേനോൻ, തന്റെ പേരിൽ മേനോൻ എന്നത് വെട്ടില്ലെന്നും വ്യക്തമാക്കി. പേരിലെ 'മേനോൻ' എന്നത് ഒരു പേരായിട്ട് മാത്രമേ കാണുന്നുള്ളൂ എന്നും അതുകൊണ്ടാണ് അത് വെട്ടാത്തതെന്നും അദ്ദേഹം വാദിച്ചു.
 
താൻ വിവാഹം കഴിച്ചത് തന്റെ ജയിൽ പെട്ട ആളെ അല്ലെന്നും സൊസൈറ്റിയുടെ അത്തരം ഒരു റൂളും തന്നെ ബാധിച്ചതിട്ടില്ലെന്നും നടൻ പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പേരിലെ മേനോൻ എന്നത് ഒരു ജാതിപ്പേരല്ലെന്നും അങ്ങനെ കാണാത്തതിനാലാണ് അത് കട്ട് ചെയ്യാത്തതെന്നുമാണ് അനൂപ് പറയുന്നത്. പ്രാർത്ഥിക്കുന്നത് തെറ്റല്ലെന്നും ദൈവഭയം ഇല്ലെങ്കിൽ നാമൊക്കെ ബാർബേറിയൻസ് ആയി പോകുമെന്നും അനൂപ് മേനോൻ ചൂണ്ടിക്കാട്ടുന്നു.
 
അതേസമയം, അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പാലായ്ക്കടുത്ത് ഭരണങ്ങാനം ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. മുതിര്‍ന്ന സംവിധായകരായ കെ മധു, ഭദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്. കെ മധു സ്വിച്ചോൺ കർമ്മവും ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ലളിതമായ ചടങ്ങിൽ ചിത്രം ആരംഭിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം അസംബന്ധം; ആദ്യ പ്രസംഗത്തില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി

കേസെടുക്കേണ്ടതായി ഒന്നുമില്ല; ലൗജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം

'ലഹരി ഉപയോഗത്തിനു സാധ്യത, പണപ്പിരിവ് നടത്തുന്നുണ്ട്'; പൊലീസിനു കത്ത് നല്‍കിയത് പ്രിന്‍സിപ്പാള്‍, ഉടന്‍ നടപടി

ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ചു, രാജസ്ഥാനിൽ വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി

കെ.എസ്.യു പ്രവര്‍ത്തകന്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍; കോളേജില്‍ കച്ചവടം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments