രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് മെമ്മോറിയൽ വർഷോപ്പ് ഉദ്ഘടനത്തിനു എത്തിയതാണ് നടി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പ്രസംഗം ആണ് വൈറലായി മാറുന്നത്. തന്റെ സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് ലോഹിസാറിനോട് ആണെങ്കിലും ഡെന്നിസ് ജോസഫ് സാറിനോട് കടപ്പാടുണ്ടെന്നും നടി പറയുന്നു. ഒരുപാട് താരങ്ങളുടെ ഗതി മാറ്റിയ ആളാണ് അദ്ദേഹം എന്നും മഞ്ജു പറഞ്ഞു.
ഒരു സിനിമയുടെ കഥയും തിരക്കഥയും ഒക്കെ എഴുതുന്നത് വളരെ കഷ്ടപെട്ടുകൊണ്ട് എഫേർട്ട് ഒക്കെ ഇട്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ എന്റെ അടുത്തേക്ക് വരുന്ന ചിത്രങ്ങൾക്ക് നോ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖഹമുള്ള കാര്യമാണ്. പക്ഷേ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ വിലയിരുത്തലുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടും ഉണ്ട്. ചിലത് ശരിയായിട്ടുണ്ട്. എനിക്ക് തോനുന്നു സിനിമ എന്നത് തന്നെ പ്രവചനാതീതമായ സർഗ്ഗാത്മകത ഇഴുകി ചേരുന്നതാണ്. അത്ഭുതകരമായ ഭംഗിയും ഭാഗ്യം ആയിട്ടാണ് ഞാൻ സിനിമയെ കാണുന്നതും.
ഒരിക്കൽ ഡീ ഗ്ലാമറൈസ്ഡ് വേഷങ്ങൾ തെരെഞെടുക്കുന്നതിനെ കുറിച്ചും മഞ്ജു സംസാരിച്ചു. ഒരിക്കലും അവാർഡ് മാത്രം കണ്ടിട്ടല്ല ഉദാഹരണം സുജാതയും കണ്ണെഴുതി പൊട്ടും തൊട്ടും പോലെയുള്ള സിനിമകൾ ചെയ്തത് എന്നാണ് മഞ്ജു പറഞ്ഞിട്ടുള്ളത്. ആരാധകർക്ക് തന്നോട് വളരെ ഇഷ്ടമാണെന്നും താൻ സിനിമയിൽ അഭിനയിക്കുന്ന ആളാണ് എന്നൊന്നും ആരും ചിന്തിക്കാറില്ല എന്നും മഞ്ജു പറയുന്നു. എല്ലാവർക്കും ഞാൻ സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് അവർക്ക് എന്നും മഞ്ജു പറയുന്നു.