Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഷ്കയുടെ അപൂർവ രോ​ഗാവസ്ഥ ലൈലയ്ക്കും? കൃത്യമായ ചികിത്സയില്ല!

അനുഷ്കയുടെ അപൂർവ രോ​ഗാവസ്ഥ ലൈലയ്ക്കും? കൃത്യമായ ചികിത്സയില്ല!

നിഹാരിക കെ.എസ്

, വെള്ളി, 7 മാര്‍ച്ച് 2025 (10:06 IST)
സൂപ്പർ താരങ്ങൾക്കൊപ്പവും പ്രവർത്തിച്ച നടിയാണ് ലൈല. ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ചിരിച്ച മുഖത്തോടെയാണ് ലൈലയെ എപ്പോഴും കാണുക  അല്ലാതെ പൊതുവേദികളിൽ എവിടേയും നടി ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരു സെക്കന്റ് പോലും ചിരി പിടിച്ച് നിർത്താൻ തനിക്ക് കഴിയില്ലെന്ന് പറയുകയാണിപ്പോൾ താരം. അടുത്തിടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
 
ചിരി അടക്കിപ്പിടിക്കാൻ ശ്രമിച്ചാൽ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങുമെന്നും ലൈല പറയുന്നു. ഞാൻ എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കും. എനിക്ക് ഒരു മിനിറ്റ് പോലും ചിരിക്കാതിരിക്കാൻ കഴിയില്ല. പിതാമ​ഗൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരിക്കൽ വിക്രം ചലഞ്ച് ചെയ്തു. ഒരു മിനിറ്റ് ചിരിക്കാതിരിക്കാൻ കഴിയുമോയെന്ന് വിക്രം വെല്ലുവിളിച്ചു. ചലഞ്ച് ഏറ്റെടുത്ത് ഞാൻ ചിരി അടക്കി പിടിച്ചു. 30 സെക്കന്റ് താണ്ടും മുമ്പ് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
 
ചിരിയും കരച്ചിലും തുടങ്ങിയാൽ നിർത്താൻ പറ്റാത്ത അവസ്ഥ ഉണ്ടെന്ന് അടുത്തിടെ നടി അനുഷ്ക ഷെട്ടിയും വെളിപ്പെടുത്തിയിരുന്നു. പത്ത്, ഇരുപത് മിനിട്ടൊക്കെ തുടർച്ചയായി ചിരി വരുന്ന പ്രശ്‌നം മൂലം പലപ്പോഴും തനിക്ക്‌ ഷൂട്ടിങ്‌ ഇടയ്‌ക്ക്‌ നിർത്തി വെയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ അനുഷ്‌ക പറഞ്ഞത്. ഒരു വ്യക്തിയുടെ അപ്പോഴത്തെ വൈകാരിക അവസ്ഥയുമായി ബന്ധമില്ലാത്ത അനിയന്ത്രിതമായ ചിരിയും കരച്ചിലുമാണ്‌ ലാഫിങ്‌ ഡിസീസിന്റെ പ്രധാന ലക്ഷണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷിന്റെ പേരും പറഞ്ഞ് നിശ്ചയത്തിന്റെ അന്നും വരുണും തൃഷയും വഴക്കിട്ടു, കല്യാണം തന്നെ വേണ്ടെന്ന് വെച്ച് നടി!