Webdunia - Bharat's app for daily news and videos

Install App

Anoop Menon Personal Life: ഭര്‍ത്താവിന്റെ മരണ സമയത്ത് ഷേമയ്ക്ക് മാനസികമായി കരുത്ത് പകര്‍ന്നത് അനൂപ് മേനോന്‍; പിന്നീട് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2023 (11:47 IST)
Anoop Menon Personal Life: അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് അനൂപ് മേനോന്‍. ഷേമ അലക്‌സാണ്ടര്‍ ആണ് അനൂപ് മേനോന്റെ ജീവിതപങ്കാളി. 2014 ഡിസംബര്‍ 27 നായിരുന്നു ഇരുവരുടേയും വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അനൂപ് മേനോന്റെയും ഷേമയുടെയും വിവാഹത്തില്‍ പങ്കെടുത്തത്. റിസപ്ഷനോ ആഡംബരമായ വിവാഹ സദ്യയോ ഒന്നും ഇല്ലാതെ വിവാഹ ചെലവിനുള്ള പണം അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യുകയായിരുന്നു ഇരുവരും. 
 
ഷേമയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു അനൂപ് മേനോന്‍. സൗഹൃദത്തില്‍ നിന്നാണ് ഇരുവരുടേയും പ്രണയം ആരംഭിക്കുന്നത്. പത്തനാപുരം സ്വദേശിയാണ് ഷേമ. ബിസിനസുകാരനായിരുന്ന റെനി ആയിരുന്നു ഷേമയുടെ ആദ്യ ജീവിത പങ്കാളി. വളരെ നേരത്തെ തന്നെ ഷേമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍, 2006 ല്‍ ഷേമയുടെ ഭര്‍ത്താവ് റെനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ജീവിതം ഏറെ ദുസഹമായ കാലങ്ങളായിരുന്നു അത്. മാനസികമായി ഷേമയെ ഇത് തകര്‍ത്തു. ആ സമയത്തെല്ലാം നല്ലൊരു സുഹൃത്തായി അനൂപ് മേനോന്‍ ഷേമയ്‌ക്കൊപ്പമുണ്ടായിരുന്നു. 
 
അനൂപ് മേനോന്റേയും ഷേമയുടേയും സൗഹൃദം പിന്നീട് പ്രണയമായി. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ജീവിതത്തിലെ ഒരോ നിമിഷങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്ന നല്ലൊരു സുഹൃത്താണ് ഷേമയെന്ന് വിവാഹ സമയത്ത് അനൂപ് മേനോന്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ഷേമയോട് വലിയ ബഹുമാനമുണ്ടെന്നും ജീവിതത്തിലെ ദുരിതങ്ങളെയെല്ലാം പോസിറ്റീവ് എന്‍ജിയോട് കൂടിയാണ് ഷേമ നേരിട്ടതെന്നും അനൂപ് മേനോന്‍ പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments