Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപും പിഷാരടിയും 'സത്യനാഥന്‍' ലൊക്കേഷനില്‍, അധികമാരും കാണാത്ത പിന്നാമ്പുറ കാഴ്ചകള്‍

ദിലീപും പിഷാരടിയും 'സത്യനാഥന്‍' ലൊക്കേഷനില്‍, അധികമാരും കാണാത്ത പിന്നാമ്പുറ കാഴ്ചകള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 3 ഓഗസ്റ്റ് 2023 (09:24 IST)
ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്‍' പ്രദര്‍ശനം തുടരുകയാണ്. റാഫി സംവിധാനം ചെയ്ത സിനിമ പതിവുപോലെ പ്രേക്ഷകരെ ചിരിപ്പിച്ചു. 2014-ല്‍ പുറത്തിറങ്ങിയ റിങ് മാസ്റ്ററിന് ശേഷം റാഫിയും ദിലീപും വീണ്ടും ഒന്നിച്ചപ്പോള്‍ സാധാരണക്കാരന് പറയാനുള്ള ചില കാര്യങ്ങള്‍ കൂടി സിനിമ പറയുന്നുണ്ട്.
webdunia
 
നാക്കുപിഴകൊണ്ട് പ്രശ്‌നത്തിലായി ഒന്നും പറയാനാവാത്ത സിറ്റുവേഷനില്‍ നിന്ന് പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടുന്ന ദിലീപിന്റെ സത്യനാഥന് തിയേറ്ററുകളില്‍ കൈയ്യടി ലഭിച്ചു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
webdunia
 
മൂന്നര വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ദിലീപിന്റെ ആരാധകര്‍ക്ക്. ഒടുവില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'ബിഗ് സ്‌ക്രീനുകളില്‍ എത്തിയ സന്തോഷത്തിലാണ് ആരാധകരും.
webdunia
 
2019 നവംബറില്‍ പുറത്തിറങ്ങിയ ജാക്ക് ആന്‍ഡ് ഡാനിയല്‍ ആണ് ഒടുവില്‍ തിയേറ്റുകളില്‍ എത്തിയ ദിലീപ് സിനിമ. കേശു ഈ വീടിന്റെ നാഥന്‍ 2021 ല്‍ ഒടിടി റിലീസായെങ്കിലും ആരാധകരുടെ കാത്തിരിപ്പ് നീണ്ടു പോയി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

81 ലക്ഷം കാഴ്ചക്കാര്‍,'ജയിലറി'ന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു