Publish Date: Fri, 25 Oct 2019 (09:22 IST)
Updated Date: Fri, 25 Oct 2019 (09:31 IST)
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തിരിച്ചുവരവിലും ആരാധകരെ സൃഷ്ടിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. അതും വലിയ ഗ്യാപിനു ശേഷം. എന്നാൽ, അക്കാര്യത്തിൽ മറ്റ് നടിമാരിൽ നിന്നും മഞ്ജു വ്യത്യസ്തയാണ്. മഞ്ജുവിനെ കാണാൻ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഇപ്പോഴും ആരാധകർ തിങ്ങിക്കൂടി നിൽക്കാറുണ്ട്. ഈ ആരാധകവൃത്തം കണ്ട് തനിക്ക് അതിശയം തോന്നാറുണ്ടെന്ന് നടി അനുശ്രീ.
കോട്ടയത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യരെ കാണാന്‍ കാത്തു നിന്നത് അത്രത്തോളം ആരാധകരാണെന്നും അനുശ്രീ പറയുന്നു. മഞ്ജു ചേച്ചി ഇലക്ഷനില്‍ നിന്നാല്‍ ഉറപ്പായും ജയിക്കുമെന്ന് താന്‍ മഞ്ജു വാര്യരോട് തന്നെ പറഞ്ഞുവെന്നും അനുശ്രീ പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അനുശ്രീ തന്റെ ഇഷ്ടതാരത്തെ കുറിച്ച് പറഞ്ഞത്
‘ഞാന്‍ ഇപ്പോള്‍ അവസാനമായി അഭിനയിച്ചത് മഞ്ജു ചേച്ചിക്കൊപ്പമാണ്, കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ അമ്മുമ്മമാര്‍ക്ക് വരെ മഞ്ജു വാര്യര്‍ എന്ന നടിയെ അറിയാം. എന്നെയൊന്നും പഴയ ആളുകള്‍ക്ക് അറിയില്ല. ജനറേഷന്‍ ഗ്യാപ് ഇല്ലാതെയുള്ള ആരാധകരെ സൃഷ്ടിക്കുക എന്നത് വലിയ കാര്യമാണ്. കോട്ടയത്ത് ഒക്കെ ഷൂട്ട് ചെയ്തപ്പോള്‍ മഞ്ജു ചേച്ചി ഉള്ളത് കൊണ്ട് അത്രക്കും ബുദ്ധിമുട്ടി. ചേച്ചിയെ കാണാന്‍ ഒരുപാട് പേര് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു‘- അനുശ്രീ പറയുന്നു.