എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിന് ജയം. 3673 വോട്ടിന്റെ ലീഡിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം. എന്നാൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ ലീഡിൽ വലിയ കുറവുണ്ടായി എന്നതാണ് വിജയം സ്വന്തമാക്കി എങ്കിലും കോൺഗ്രസിനെ ആശങ്കയിലാക്കുന്നത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	21,949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡൻ 2016ൽ മണ്ഡലത്തിൽനിന്നും വിജയിച്ചത്. ഇതിൽനിന്നുമാണ് ഭൂരിപക്ഷം 3673ലേക്ക് കുറഞ്ഞത്. തിരഞ്ഞെടുപ്പ് നടന്ന 21ന് എറണാകുളത്ത് പെയ്ത ശക്തമായ മഴയാണ് ഭൂരിപക്ഷം കുറയുന്നതിന് വലിയ കാരണമായി എന്നാണ് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ വിശദീകരണം.