Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിയെ വിട്ട് ആനയെ പിടിച്ച് ഉദയ്‌കൃഷ്‌ണ, അടുത്ത 100 കോടി റെഡി?

പുലിയെ വിട്ട് ആനയെ പിടിച്ച് ഉദയ്‌കൃഷ്‌ണ, അടുത്ത 100 കോടി റെഡി?
, വെള്ളി, 8 ജൂണ്‍ 2018 (16:11 IST)
പുലിമുരുകന്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റാണ്. കളക്ഷന്‍ 150 കോടിയിലധികം. ബ്രഹ്‌മാണ്ഡമെന്ന വിളിപ്പേരിന് ഏറ്റവും അര്‍ഹതയുള്ള ചിത്രം. ആ സിനിമയുടെ രചയിതാവ് ഉദയ്കൃഷ്ണ അതിന് ശേഷമെഴുതിയ മാസ്റ്റര്‍പീസ് എന്ന ത്രില്ലറും വന്‍ ഹിറ്റായി.
 
എന്തായാലും ഉദയ്കൃഷ്ണ തന്‍റെ പുതിയ സിനിമയുടെ രചനയിലാണ്. പുലിയെ വിട്ട് ഇത്തവണ ആനയെ പിടിക്കുകയാണ് ഉദയ്കൃഷ്ണ. ‘ആനക്കള്ളന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 
ബിജുമേനോന്‍ നായകനാകുന്ന ആനക്കള്ളനില്‍ ഷം‌ന കാസിം, അനുശ്രീ, കനിഹ എന്നിവര്‍ നായികമാരാകുന്നു. ‘ഇവന്‍ മര്യാദരാമന്‍’ എന്ന ഹിറ്റ് ചിത്രം ചെയ്ത സുരേഷ് ദിവാകറാണ് സംവിധാനം. പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാണ് ആനക്കള്ളന്‍.
 
സിദ്ദിക്കും സായ്കുമാറും ഈ സിനിമയില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും. നാദിര്‍ഷയാണ് സംഗീതം. ക്യാമറ ആല്‍ബി.
 
ജൂണ്‍ 20ന് ചിത്രീകരണം ആരംഭിക്കുന്ന ആനക്കള്ളന്‍ തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിലാല്‍ ഉടന്‍ വരും, പിന്നീട് മലയാളക്കര മമ്മൂട്ടി ഭരിക്കും!