വളരെ ചുരുങ്ങിയ സമയംകൊണ്ട് നാഷണൽ ക്രഷ് എന്ന പദവി നേടിയ താരമാണ് രശ്‌മിക മന്ദാന. ഇപ്പോഴിതാ, ഈ ടാഗ്‌ലൈൻ തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് തുറന്നു പറയുകയാണ് രശ്മിക. തൻ്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് താനായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. അടുത്തിടെ ഇ ടൈംസുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
ഇപ്പോൾ രശ്മിക എന്ന ടാഗിൽ നിന്ന് മാറി ആളുകളുടെ ഹൃദയങ്ങളിൽ തനിക്കായി ഒരു സ്ഥാനം നേടിയതിൽ സന്തോഷമുണ്ട് എന്നും നടി പറയുന്നു. നാഷണൽ ക്രഷ് ടൈറ്റിൽ ആരംഭിച്ചത് എൻ്റെ കിരിക് പാർട്ടി (2016) എന്ന ചിത്രത്തിലൂടെയാണ്. അന്ന് ഞാൻ കോളേജിൻ്റെ മുഴുവൻ ക്രഷ് ആയിരുന്നു, അത് പിന്നീട് കർണാടക ക്രഷും ഒടുവിൽ നാഷണൽ ക്രഷുമായി മാറി എന്ന് രശ്മിക പറഞ്ഞു.
'ഇന്ന്, എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിലും, ഞാൻ അതിൽ നിന്ന് മാറിയതായി എനിക്ക് തോന്നുന്നു. ഇപ്പോൾ എല്ലാവരുടെയും ഹൃദയങ്ങളിൽ നിങ്ങൾ ഉണ്ട് എന്ന് ആളുകൾ പറയുമ്പോൾ അത് കൂടുതൽ സ്പെഷ്യൽ ആയി തോന്നുന്നു. ഞാൻ ഇപ്പോൾ അവരുടെ ജീവിതത്തിലും ഹൃദയത്തിലും വേരൂന്നിയിരിക്കുന്നതായി എനിക്ക് തോന്നുന്നു', എന്നും താരം കൂട്ടിച്ചേർത്തു.