'ഞാനിപ്പോ പ്രാന്തന്‍ ആയല്ലേ, ഈ തിയറ്റര്‍ ഫെയ്മസ് ആയത് എന്നിലൂടെ'; വനിത-വിനീതാ തിയറ്ററില്‍ നിന്ന് ആറാട്ടണ്ണനെ ഇറക്കിവിട്ടു (വീഡിയോ)

ഈ തിയറ്റര്‍ ഫെയ്മസ് ആയത് എന്നിലൂടെയാണ്. ഇപ്പോ ഞാന്‍ ഭ്രാന്തനായി

രേണുക വേണു
ശനി, 8 ഫെബ്രുവരി 2025 (07:32 IST)
Arattannan - Santhosh Varkey

ആറാട്ടണ്ണന്‍ എന്നു വിളിക്കുന്ന സന്തോഷ് വര്‍ക്കിയെ വനിത-വിനീതാ തിയറ്ററില്‍ നിന്ന് ഇറക്കിവിട്ടു. തിയറ്റര്‍ ഉടമ തന്നെ ഭ്രാന്തനെന്നു വിളിച്ചെന്നും ഇനി വനിതാ-വിനീതാ തിയറ്ററിലേക്ക് സിനിമ കാണാന്‍ വരില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന സിനിമ കാണാന്‍ എത്തിയപ്പോഴാണ് തിയറ്റര്‍ ഉടമ സന്തോഷ് വര്‍ക്കിയെ ഇറക്കി വിട്ടത്. 
 
ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ സന്തോഷ് വര്‍ക്കിയുടെ റിവ്യു എടുക്കാന്‍ പോയപ്പോള്‍ 'ഭ്രാന്തന്മാരുടെ റിവ്യു എടുക്കണ്ട' എന്നു വനിത-വിനീതാ തിയറ്റര്‍ ഉടമ പറഞ്ഞെന്നാണ് ആരോപണം. ' ഓണ്‍ലൈന്‍ റിവ്യു പൊങ്ങിയത് എന്നിലൂടെയാണ്. ഈ തിയറ്റര്‍ ഫെയ്മസ് ആയത് എന്നിലൂടെയാണ്. ഇപ്പോ ഞാന്‍ ഭ്രാന്തനായി. ഭ്രാന്തന്‍മാരുടെ റിവ്യു എടുക്കണ്ടെന്ന് ! ഇനി ഞാന്‍ ഇങ്ങോട്ടു വരില്ല,' സന്തോഷ് വര്‍ക്കി പറഞ്ഞു. 


മോഹന്‍ലാല്‍ ചിത്രം ആറാട്ടിനു റിവ്യു പറഞ്ഞാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ ഫെയ്മസ് ആയത്. അതിനുശേഷമാണ് ആറാട്ടണ്ണന്‍ എന്ന പേര് വീണത്. പിന്നീട് എല്ലാ സിനിമകള്‍ക്കും സന്തോഷ് വര്‍ക്കി വനിത-വിനീതാ തിയറ്ററില്‍ എത്തുകയും റിവ്യു പറയുകയും പതിവായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments