Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ച്ചനയ്ക്ക് നാത്തൂന്‍ മാത്രമായിരുന്നില്ല ആര്യ; രോഹിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ടും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം

അര്‍ച്ചനയ്ക്ക് നാത്തൂന്‍ മാത്രമായിരുന്നില്ല ആര്യ; രോഹിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ടും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം
, ബുധന്‍, 8 ഡിസം‌ബര്‍ 2021 (13:48 IST)
മലയാളികള്‍ക്ക് ടെലിവിഷനിലൂടെ ഏറെ സുപരിതയായ രണ്ട് താരങ്ങളാണ് അര്‍ച്ചന സുശീലനും ആര്യയും. രണ്ട് പേരും ബിഗ് ബോസ് ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍, ആര്യയും അര്‍ച്ചനയും തമ്മില്‍ മറ്റൊരു ബന്ധമുണ്ട്. അര്‍ച്ചനയുടെ സഹോദരന്‍ രോഹിത്ത് ആണ് ആര്യയുടെ മുന്‍ ഭര്‍ത്താവ്. അതായത് അര്‍ച്ചനയുടെ നാത്തൂനായിരുന്നു ആര്യ. 
 
അര്‍ച്ചനയുടെ അച്ഛന്‍ മലയാളിയും അമ്മ നേപ്പാളിയുമാണ്. താരത്തിന്റെ പിതാവ് സുശീലന്‍ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. താരത്തിന് രണ്ടു സഹോദരങ്ങളില്‍ ഒരാളാണ് രോഹിത് സുശീലന്‍. കല്പന സുശീലനാണ് മറ്റൊരു സഹോദരി. 
 
ആര്യയും രോഹിത്തും തമ്മിലുള്ള വിവാഹ ശേഷം അര്‍ച്ചനയും ആര്യയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ബലപ്പെട്ടു. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആര്യയും രോഹിത്തും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു വിവാഹമോചനം. ആര്യയും രോഹിത്തും വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. മാത്രമല്ല, ആര്യയും അര്‍ച്ചനയും തങ്ങളുടെ സൗഹൃദം തുടര്‍ന്നു. 
 
ഇപ്പോള്‍ രോഹിത്ത് രണ്ടാമതും വിവാഹിതനായിരിക്കുകയാണ്. രോഹിത്തിന്റെ സഹോദരി അര്‍ച്ചനയുടേയും രണ്ടാം വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മുന്‍ ഭര്‍ത്താവ് രോഹിത്ത് എല്ലാവിധ ആശംസകളും നേര്‍ന്ന് ആര്യ രംഗത്തെത്തി. 'ഒത്തിരി ഒത്തിരി അഭിനന്ദനങ്ങള്‍. രണ്ട് പേര്‍ക്കും വളരെയധികം സന്തോഷം ഉണ്ടാവട്ടേ. ജീവിതത്തില്‍ ഒരുപാട് സമാധാനവും സന്തോഷവും നല്‍കി ദൈവം നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കട്ടേ...' രോഹിത്തിന്റെ പോസ്റ്റിന് താഴെ ആര്യ കുറിച്ചു. 'നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി' എന്ന് ആര്യയ്ക്ക് രോഹിത്ത് മറുപടി നല്‍കിയിട്ടുണ്ട്. മുന്‍ നാത്തൂനും പ്രിയപ്പെട്ട സുഹൃത്തുമായ അര്‍ച്ചനയ്ക്കും ആര്യ വിവാഹ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെയും അറിയില്ല, ഞാന്‍ മാറിനിന്നു, മമ്മൂട്ടി സാര്‍ ഇങ്ങോട്ട് വന്ന് സംസാരിച്ചു: രമ്യ പാണ്ഡ്യന്‍