Webdunia - Bharat's app for daily news and videos

Install App

കാമുകി കെനിഷയ്‌ക്കൊപ്പം വിവാഹവേദിയില്‍ രവി മോഹന്‍! ആര്‍തി പറഞ്ഞത് സത്യം തന്നെയോ?

വേർപിരിയുന്നതായി രവി മോഹൻ പ്രഖ്യാപിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.

നിഹാരിക കെ.എസ്
വെള്ളി, 9 മെയ് 2025 (16:40 IST)
വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിൽ തമിഴ് നടൻ രവി മോഹനും ഗായിക കെനിഷ ഫ്രാൻസിസും പങ്കെടുത്തത് ചർച്ചകൾക്ക് കാരണമായി. മുൻ ഭാര്യ ആരതിയിൽ നിന്ന് വേർപിരിയുന്നതായി രവി മോഹൻ പ്രഖ്യാപിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ വർഷം തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്ന് രവിയും കെനിഷയും പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ അവരുടെ വരവ് അവരുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾക്ക് കാരണമായിട്ടുണ്ട്.
 
ഭാര്യ ആര്‍തിയുമായുള്ള വിവാഹമോചനവും, കെനിഷയുമായുള്ള സൗഹൃദവും ഇടക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. സെപ്റ്റംബറിലായിരുന്നു അദ്ദേഹം വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തന്റെ അറിവില്ലാതെയാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നായിരുന്നു ആര്‍തിയുടെ പ്രതികരണം.
 
കെനിഷയുമായുള്ള ഗോവന്‍ യാത്രയില്‍ രവി അമിത വേഗതയിലാണ് ഡ്രൈവ് ചെയ്തതെന്നും, അതില്‍ ഇവര്‍ക്ക് ഫൈന്‍ വന്നിരുന്നുവെന്നും, ആ നോട്ടിഫിക്കേഷന്‍ തനിക്കാണ് ലഭിച്ചതെന്നും ആര്‍തി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കെനിഷയുമായുള്ള ബന്ധത്തെക്കുറിച്ച് ആര്‍തി ചോദിച്ച് തുടങ്ങിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
 
കെനിഷ തന്റെ അടുത്ത സുഹൃത്താണെന്നും, അവളെ പരിചയപ്പെട്ടതിന് ശേഷമാണ് സമാധാനം എന്താണെന്ന് അറിഞ്ഞതെന്നുമായിരുന്നു രവിയുടെ പ്രതികരണം. വിവാഹ ജീവിതത്തില്‍ രവി തൃപ്തനല്ലെന്നും, അത്ര നല്ല അനുഭവങ്ങളിലൂടെയല്ല അദ്ദേഹം കടന്നുപോവുന്നതെന്നും, പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാമെന്നുമായിരുന്നു കെനിഷ പ്രതികരിച്ചത്. നിലവിൽ വിവാഹമോചന കേസിൽ വിധി വന്നിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ല, ഒരു പഴവും കഴിച്ചിട്ടുമില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ കോഴികള്‍ ചത്തു

പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാള സിനിമ സംഘം സുരക്ഷിതര്‍; മണിക്കുട്ടന്‍ അടക്കമുള്ളവര്‍ യാത്ര തിരിച്ചു

ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ

അടുത്ത ലേഖനം
Show comments