Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലാലേട്ടന്റെയും മമ്മൂക്കയുടെയും അഞ്ചാറു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാലും പ്രശ്‌നമില്ല,സ്റ്റാര്‍ഡത്തിന്റെയും ഫലമാണ് അത്, ഭാവനയ്ക്കും പറയാനുണ്ട്

'ലാലേട്ടന്റെയും മമ്മൂക്കയുടെയും അഞ്ചാറു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാലും പ്രശ്‌നമില്ല,സ്റ്റാര്‍ഡത്തിന്റെയും ഫലമാണ് അത്, ഭാവനയ്ക്കും പറയാനുണ്ട്

കെ ആര്‍ അനൂപ്

, ബുധന്‍, 1 മെയ് 2024 (11:43 IST)
എന്നും ചിരിച്ച മുഖത്തോടെ ഭാവനയെ കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ജീവിതം പതിയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നടി.മുന്നില്‍ വെല്ലുവിളികള്‍ ഏറെ ഉണ്ടെങ്കിലും എല്ലാം മറികടന്ന് മുന്നോട്ടു പോകുകയാണ് താരം. ഇപ്പോഴിതാ ഭാവന തന്റെ സുഹൃത്തുക്കളുടെ സിനിമയായ നടികര്‍ പ്രമോഷന്‍ തിരക്കിലാണ്.

ഇപ്പോഴിതാ സിനിമയിലെ പുരുഷ മേധാവിത്വത്തെക്കുറിച്ച് കൂടി തുറന്നു പറയുകയാണ് നടി.പ്രധാനമായും പുരുഷന്മാര്‍ക്കാണ് സിനിമകളില്‍ താരപരിവേഷം ഉള്ളത്. വളരെ പതുക്കെയാണെങ്കിലും സ്ത്രീകളും ആ നിരയിലേക്ക് എത്തുന്നുണ്ടെന്ന് ഭാവന പറഞ്ഞു തുടങ്ങുന്നു.
 
'ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ അഞ്ചാറു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാലും പിന്നെയും അടുത്ത സിനിമ കാണാന്‍ ആളുകള്‍ തീയേറ്ററിലേക്ക് എത്തുന്നുണ്ടല്ലോ. അവര്‍ ഇത്രയും കാലം ഈ ഇന്‍ഡസ്ട്രിയില്‍ നിന്നതിന്റെയും സ്റ്റാര്‍ഡത്തിന്റെയും ഫലമാണ് അത്. പെട്ടെന്നു ഉണ്ടായതല്ല. പ്രധാനമായും പുരുഷന്മാര്‍ക്കാണ് അത്തരം താരപരിവേഷം ഉള്ളത്.

വളരെ പതുക്കെയാണെങ്കിലും സ്ത്രീകളും ആ നിരയിലേക്ക് എത്തുന്നുണ്ട്. കരീനയും തബുവും കൃതിയും ഒന്നിച്ച ബോളിവുഡ് ചിത്രം ക്രൂ പോലും വലിയ അനക്കം ഉണ്ടാക്കാത്തത്  സിനിമയില്‍ പുരുഷതാരങ്ങള്‍ ഇല്ലാത്തതുകൊണ്ടു കൂടിയാണെന്നു സിനിക്കുകള്‍ പറയുന്നുണ്ട്,അതില്‍കാര്യവുമുണ്ട്',-ഭാവന പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അച്ഛന്റെ ആദ്യത്തെ ഹിറ്റ് തെങ്കാശിപ്പട്ടണം, അത് ലാല്‍ അങ്കിള്‍ പ്രൊഡ്യൂസ് ചെയ്ത പടം';നടികര്‍ വിശേഷങ്ങളുമായി ചന്തു സലിംകുമാര്‍