Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയെ ക്രൂരമായി മർദ്ദിച്ചു; ബോളിവുഡ് താരം അർമാൻ കോഹ്‌ലിയ്‌ക്കെതിരെ കേസ്

ബോളിവുഡ് താരം അർമാൻ കോഹ്‌ലിയ്‌ക്കെതിരെ കേസ്

Armaan Kohli
, ചൊവ്വ, 5 ജൂണ്‍ 2018 (11:39 IST)
കാമുകിയായ നീരു രൺധാവയെ മർദ്ദിച്ചെന്ന ആരോപണത്തിൽ ബോളിവുഡ് താരം അർമാൻ കോഹ്‌ലിയ്‌ക്കെതിരെ കേസെടുത്തു. സാമ്പത്തികവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും അർമാൻ നീരുവിനെ പിടിച്ച് തള്ളുകയും ചെയ്‌തു. സ്റ്റെയറില്‍നിന്ന് വീണ നീരുവിനെ മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചുവെന്നും ആരോപണമുണ്ട്.
 
മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.തലയ്ക്ക് പരുക്കേറ്റ നീരുവിനെ മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
സെക്ഷന്‍ 323, 326, 504, 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അർമാനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഒന്നും അറിയാതെ അവരെ വിലയിരുത്തിയത് തെറ്റായിപ്പോയി": സണ്ണിയോട് മാപ്പ് പറഞ്ഞ് രാഖി സാവന്ത്