Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

നിവിൻ പോളിക്ക് എന്താണ് സംഭവിച്ചത്? ആ ട്രോമ അവനെ വല്ലാതെ ബാധിച്ചു, പുറത്തിറങ്ങാറേയില്ലെന്ന് സിജു വിത്സൺ

Siju Wilson about Nivin Pauly

നിഹാരിക കെ.എസ്

, ബുധന്‍, 29 ജനുവരി 2025 (12:36 IST)
പ്രേമം റിലീസ് ആയപ്പോൾ നിവിൻ പോളി എന്ന പുതിയ താരം കൂടിയായിരുന്നു ഉദിച്ചത്. നിവിന്റെ സമയമായിരുന്നു അത്. എന്നാൽ, നിവിന് ഒരു ഹിറ്റ് ലഭിച്ചിട്ട് വർഷങ്ങളായി. ലവ് ആക്ഷൻ ഡ്രാമ ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ച് രസിച്ച സിനിമ. നിവിന്റെ നല്ലൊരു തിരിച്ചുവരവിനായി ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ ഒരു മാസ് രംഗമല്ലാതെ, ആരാധകർക്ക് ആഘോഷിക്കാൻ മാത്രം ഒരു നിവിൻ പോളി ചിത്രം കിട്ടിയിട്ട് വർഷങ്ങൾക്കായി. നിവിന് എന്താണ് സംഭവിച്ചത്?
 
ഒന്നിച്ച് സിനിമയിൽ എത്തിയവർ എന്ന നിലയിലരും, ഒരുമിച്ച് പല സിനിമകൾ ചെയ്തു എന്ന നിലയിലും സിജു വിൽസണും നിവിൻ പോളിയും എല്ലാം അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെ നിവിൻ പോളിയെ കുറിച്ച് സിജു വിൽസൺ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്.
 
ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിവിന്റെ നല്ല ഒരു തിരിച്ചുവരവിനായി താനും കാത്തിരിക്കുകയാണ് എന്ന് സിജു വിൽസൺ പറയുന്നു. നിവിന്റെ നല്ലൊരു എന്റർടൈനിങ് പെർഫോമൻസ് കാണാൻ കാത്തിരിക്കുകയാണ് ഞാനും. വൈകാതെ വരുമെന്നും സിജു പറയുന്നു. കാണാറില്ലേ എന്ന ചോദ്യത്തിന്, വിളിക്കാറുണ്ട്. കണ്ടിട്ട് കുറച്ച് കാലങ്ങളായി. എല്ലാവരും ഓരോ തിരക്കുകളിലല്ലേ എന്നായിരുന്നു സിജുവിന്റെ പ്രതികരണം. പിന്നെ അവന് നേരെ ഉണ്ടായ തെറ്റായ പീഡനാരോപണം ഒരു ട്രോമയാണ്. അതിന് ശേഷം അധികം പുറത്തിറങ്ങി കണ്ടിട്ടില്ല എന്നും ചോദ്യങ്ങളോട് പ്രതികരിക്കവെ സിജു വിൽസൺ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: വീണ്ടും നവാഗത സംവിധായകനൊപ്പം മമ്മൂട്ടി?