Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞിന് പേരായി, ഇഷ്ടമായോ ഈ പേര്?

lekshmi pramod age
ramsi case kerala
lekshmi pramod bio
lekshmi pramod wiki
Lakshmi Pramod wiki

കെ ആര്‍ അനൂപ്

, ചൊവ്വ, 26 മാര്‍ച്ച് 2024 (13:16 IST)
നടി ലക്ഷ്മി പ്രമോദ് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ലക്ഷ്മി സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു.കുഞ്ഞ് ജനിച്ച വിവരം അടുത്തിടെയാണ് നടി പങ്കുവെച്ചത്. കുഞ്ഞിൻറെ പേര് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dua Parveen (@dua.parveen1)

 "ഹലോ, ഞങ്ങളുടെ കുഞ്ഞുവാവയെ നിങ്ങളെ പരിചയപ്പെടുത്താൻ സമയമായിരിക്കുന്നു. ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി, ആദം ഖുറേഷി. ചില സമയങ്ങളിൽ ഏറ്റവും സന്തോഷം പകരുന്ന വസ്തുക്കള്‍ കുഞ്ഞ് പൊതിയിൽ സന്തോഷത്തോടെ പൊതിഞ്ഞ് അതിനുള്ളിൽ സമാധാനം നിറച്ച് സ്നേഹത്തോടെയായിരിക്കും നമുക്ക് കിട്ടുന്നത്. ഞങ്ങളുടെ ആദു ബേബിയെപ്പോലെ. ആശംസയറിയിച്ച എല്ലാവർക്കും നന്ദി",-എന്നാണ് കുടുംബചിത്രം പങ്കുവെച്ചുകൊണ്ട് നടി എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lekshmi Pramod (@laxmi_azar)

വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായിട്ടുള്ള താരം നിരവധി ഹിറ്റ് പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്. വില്ലത്തി കഥാപാത്രങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. ഇടയ്ക്കൊരു ഇടവേള എടുത്തെങ്കിലും സുഖമോദേവി എന്ന സീരിയലിലൂടെയാണ് ലക്ഷ്മി തിരിച്ചെത്തിയത്. പെട്ടെന്ന് താരം ഈ സീരിയലിൽ നിന്നും അപ്രത്യക്ഷയായി. സീരിയൽ അവസാനിപ്പിക്കാനുള്ള കാരണം എന്തെന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ ആക്റ്റീവല്ലാതാവുകയും ചെയ്തിരുന്നു. 
 പിന്മാറ്റത്തിനുള്ള കാരണം നടി പിന്നീടാണ് വെളിപ്പെടുത്തിയത്.താൻ ഗർഭിണിയാണെന്നും അതിനാലാണ് സീരിയലിൽ നിന്നും മാറിയതെന്നും നടി നേരത്തെ പറഞ്ഞിരുന്നു.
 
 
            

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍പ്രൈസ് ഹിറ്റായി 'സ്വതന്ത്ര വീര സവര്‍ക്കര്‍' ! ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്