ദിലീപിന്റെ രാജി അമ്മ സ്വീകരിച്ചു, രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു: മോഹൻലാൽ
ദിലീപിന്റെ രാജി അമ്മ ചോദിച്ച് വാങ്ങിയത്: മോഹൻലാൽ
അമ്മയിൽ നിന്നും രാജിവെച്ച് നടൻ ദിലീപ്. ദിലീപിന്റെ രാജിക്കത്ത് അമ്മ സ്വീകരിച്ചു. അമ്മ ആവശ്യപ്പെട്ടിട്ടാണ് ദിലീപ് രാജി വെച്ചതെന്ന് അമ്മയുടെ പ്രസിഡന്റും നടനുമായ മോഹൻലാൽ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
അമ്മയിൽ നിന്നും രാജി വെച്ചവരെ തിരിച്ചെടുക്കണമെങ്കിൽ ആദ്യം മുതൽ ആപ്ലിക്കേഷൻ അയക്കണമെന്ന് ജഗദീഷ് അറിയിച്ചു. താൻ ആവശ്യപ്പെട്ട പ്രകാരമാണ് ദിലീപ് രാജി വെയ്ക്കാമെന്ന് സമ്മതിച്ചതെന്ന് മോഹൻലാൽ വ്യക്തമാക്കി.