Publish Date: Fri, 19 Oct 2018 (14:08 IST)
Updated Date: Fri, 19 Oct 2018 (14:09 IST)
ഡബ്ല്യുസിസി സംഘടനയിലെ അംഗങ്ങളെ നടിമാർ എന്ന് ആവർത്തിച്ച് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. 3 നടിമാർ അമ്മയ്ക്കുള്ളിൽ നിന്ന് സംഘടനയ്ക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് പ്രസിഡന്റ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആദ്യമേ ഞാൻ അവരോട് പറഞ്ഞതാണ് പെട്ടന്ന് തീരുമാനം എടുക്കാൻ സാധിക്കില്ലെന്ന്. എന്നിട്ടും അവർ പത്രസമ്മേളനം നടത്തി, അവരുടെ തീരുമാനം തെറ്റാണെന്ന് ഞാൻ പറയുന്നില്ല. രാജി വെച്ച് പോയവരെ എന്തിന് തിരിച്ച് വിളിക്കണം. ജനറൽ ബോഡി തീരുമാനിച്ച ശേഷം മാത്രമേ അവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമാവുകയുള്ളു.
ജഗദീഷും സിദ്ദിഖും തമ്മിൽ ഭിന്നതയില്ല. അമ്മ, ഡബ്ല്യുസിസി വിഷയങ്ങൾ ചാനലുകൾ മാറി മാറി ചർച്ച ചെയ്യുന്നു. പലതും എന്റെ തലയിലാണ് വെയ്ക്കുന്നത്. എന്തിനാണ് ഞാൻ അടി വാങ്ങുന്നത്? നടിമാർ മാപ്പ് പറയണമെന്ന് എനിക്കഭിപ്രായമില്ല. - മോഹൻലാൽ പ്രതികരിച്ചു.