Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണാന്‍ പാടില്ലാത്തത് കണ്ടു, ഞാന്‍ തളര്‍ന്നു പോയി; അമൃതയുമായി വേര്‍പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ബാല

അമൃതയുമായി താന്‍ പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോള്‍

Bala about divorce and Amrutha suresh
, വ്യാഴം, 21 ഡിസം‌ബര്‍ 2023 (07:38 IST)
മലയാളികളെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഒന്‍പത് വര്‍ഷം മാത്രമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകള്‍ താമസിക്കുന്നത്. 
 
അമൃതയുമായി താന്‍ പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോള്‍. കാണാന്‍ പാടില്ലാത്ത ഒരു കാര്യം താന്‍ കണ്ടെന്നും ആ കാഴ്ച തന്നെ തളര്‍ത്തിയെന്നും ബാല പറയുന്നു. ' കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടു. മാത്രമല്ല അങ്ങനെയൊക്കെ നടക്കുമോ എന്ന് ആലോചിച്ച് ഞെട്ടിപ്പോയി. ഞാന്‍ വിചാരിച്ചത് കുടുംബം, കുട്ടികള്‍ അതൊക്കെയാണ് പ്രധാനപ്പെട്ടതെന്നാണ്. ആ കാഴ്ച കണ്ട ശേഷം ഞാന്‍ ആകെ തളര്‍ന്നു പോയി. നമ്മള്‍ മുഴുവനായി വിശ്വസിച്ച ഒരു കാര്യം തകര്‍ന്നു പോകാന്‍ ഒരു നിമിഷം മതിയെന്ന് അന്ന് മനസ്സിലായി. അതോടെ ഞാന്‍ ഫ്രീസായി.ഇല്ലെങ്കില്‍ മൂന്ന് പേര് എസ്‌കേപ്പാവില്ലായിരുന്നു. രണ്ടു പേരല്ല, മൂന്ന് പേര്‍,' ബാല പറഞ്ഞു. 
 
തനിക്കൊരു മകള്‍ ഉള്ളതുകൊണ്ടാണ് ഇതൊന്നും തുറന്നുപറയാതിരുന്നത്. മകന്‍ ആയിരുന്നെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം വെളിപ്പെടുത്തിയേനെയെന്നും ബാല പറഞ്ഞു. 
 
ബാലയുമായുള്ള ബന്ധം പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം അമൃത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതും ചെന്നൈയിലാണോ അണ്ണാ?' വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഫസ്റ്റ് ലുക്കിനെ താഴെ ആരാധകന്‍; മറുപടിയുമായി വിനീത്