Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരമായി കല്യാണി, തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ പരാജയപ്പെട്ട മൈക്കിൽ ഫാത്തിമ നെറ്റ്ഫ്ളിക്സിൽ സൂപ്പർ ഹിറ്റ്

താരമായി കല്യാണി, തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ പരാജയപ്പെട്ട മൈക്കിൽ ഫാത്തിമ നെറ്റ്ഫ്ളിക്സിൽ സൂപ്പർ ഹിറ്റ്
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (18:53 IST)
മലപ്പുറത്തിന്റെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലമാക്കി കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ശേഷം മൈക്കില്‍ ഫാത്തിമ വലിയ പ്രതീക്ഷയോടെ തിയേറ്റര്‍ റിലീസായ സിനിമായായിരുന്നെങ്കിലും തിയേറ്ററില്‍ വലിയ വിജയമാകാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസായതോടെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ് ചിത്രം. ഡിസംബര്‍ 15ന് നെറ്റ്ഫ്‌ളിക്‌സിലെത്തിയ ചിത്രം നെറ്റ്ഭ്‌ലിക്‌സിന്റെ ടോപ്പ് 10 ഇന്ത്യ ലിസ്റ്റില്‍ രണ്ടാമതെത്തിയിരിക്കുകയാണ് ഇപ്പോള്‍.
 
ഒരു ഫുട്‌ബോള്‍ കമന്റേറ്ററാകാന്‍ സ്വപ്നം കാണുന്ന മലപ്പുറത്തുകാരി ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്,തമിഴ്,കന്നഡ,ഹിന്ദി ഭാഷകളിലായാണ് സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. കല്യാണി പ്രിയദര്‍ശനൊപ്പം ഫെമിന,സുധീഷ്,സാബുമോന്‍,ഷാജു ശ്രീധര്‍,മാലാ പാര്‍വതി,അനീഷ് ജി മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023ല്‍ ഉറപ്പായും കണ്ടിരിക്കേണ്ട 8 മലയാള സിനിമകള്‍