Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു തുണ്ടുപടം' ഉണ്ടാക്കിയ പുകില്‍ ! നാട്ടിലെ അങ്കിള്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു 'ഇപ്പോള്‍ മറ്റേ പരിപാടിയൊക്കെ ഉണ്ടോ?'

Basil Joseph
, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (11:15 IST)
കുഞ്ഞിരാമായണം, ഗോധ, മിന്നല്‍ മുരളി എന്നീ സിനിമകളിലൂടെ യുവാക്കള്‍ക്കിടയില്‍ താരമായ സംവിധായകനാണ് ബേസില്‍ ജോസഫ്. മൂന്ന് സിനിമകളും മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തിരുവനന്തപുരത്ത് സിഇടിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്ന സമയത്ത് ബേസില്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. 'ഒരു തുണ്ടുപടം' എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്. ഈ പേര് ഏറെ പുകിലുകള്‍ ഉണ്ടാക്കിയെന്ന് ബേസില്‍ ഓര്‍ക്കുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്. 
 
' കൂട്ടുകാരുമൊന്നിച്ച് ചെയ്ത ഷോര്‍ട് ഫിലിമാണ് ' ഒരു തുണ്ടുപടം'. എ ഷോര്‍ട് ഫിലിം എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ, കേട്ടവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ ഒരു അങ്കിള്‍ വഴിയില്‍ തടഞ്ഞ് ചോദിച്ചു, 'ഇപ്പോള്‍ മറ്റേ പരിപാടിയൊക്കെ ഉണ്ടോ?' ,' ബേസില്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് മകന്‍ ഗോകുല്‍ സുരേഷ്, 'കാവല്‍' നെറ്റ്ഫ്‌ലിക്‌സില്‍ എത്തി